മണ്ണാര്‍ക്കാട്:വാളയാര്‍ സഹോദരിമാരുടെ നീതിക്കു വേണ്ടിയും, യൂണിവേഴ്‌സിറ്റിയിലെ മാര്‍ക്ക് ദാനത്തിനും എതിരെ കെ.എസ്.യു സംസ്ഥാന കമ്മിറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എം.എല്‍.എയെ മര്‍ദ്ദിച്ച പോലീസ് നടപടിയില്‍ പ്രതി ഷേധിച്ച് യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി.നിയോജകമണ്ഡലം പ്രസി ഡണ്ട് നൗഫല്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്യ്തു.സെക്രട്ടറി ഹസി അദ്ധ്യക്ഷനായി.മണ്ഡലം പ്രസിഡണ്ടുമാരായ ഗിരീഷ് ഗുപ്ത,രാജന്‍ ആമ്പാടത്ത്, ശിഹാബ് മാസ്റ്റര്‍, അസീര്‍ വറോടന്‍,സതീശന്‍ താഴ ത്തേതില്‍,പൂതാനി നസീര്‍ബാബു,സിജാദ് ,കബീര്‍,നിജോ വര്‍ഗീ സ്,സജീബ്,അമീന്‍ നെല്ലിക്കുന്ന്,ഹമീദ് മണലടി, ജയപ്രകാശ്, ജസീല്‍,ഷനൂബ്,ഷബീര്‍ ഓട്ടുപാറ,റിറിയാസ് കുഞ്ഞി,ജിയന്റോ എന്നിവര്‍ പങ്കെടുത്തു.ഇടതുപക്ഷ ഭരണത്തില്‍ ജനങ്ങള്‍ക്ക് സമാധാനം നഷ്ട്ടപ്പെട്ടെന്നും,നീതിക്കു വേണ്ടി പോരാടുന്നവരെ തല്ലി ചതക്കുന്ന നിലപാടുകള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്സ് പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സമാപന യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.