അലനല്ലൂര്‍:എടത്തനാട്ടുകര ഉപ്പുകുളം പിലാച്ചോലയില്‍ ടാപ്പിങ് തൊഴിലാളിക്ക് നേരെ കടുവാ ആക്രമണമുണ്ടായ സാഹചര്യത്തില്‍ വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു. ചാലി ശ്ശേരി എസ്റ്റേറ്റിലെ രണ്ട് ഭാഗങ്ങളിലായാണ് ക്യാമറകള്‍ സ്ഥാപിച്ച ത്.മണ്ണാര്‍ക്കാട് ഡിഎഫ്ഒ ഇന്‍ചാര്‍ജ്ജ് സൈനുലാബുദ്ദീനിന്റെ നേ തൃത്വത്തിലുള്ള വനപാലക സംഘമാണ് സ്ഥലത്തെത്തി ക്യാമറക ള്‍ സ്ഥാപിച്ചത്.നാല് ദിവസത്തിന് ശേഷം ക്യാമറകള്‍ പരിശോധി ക്കും.കടുവയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ കൂട് സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കൂവെന്നാണ് വനംവകുപ്പ് പറയുന്നത്.
അതേ സമയം പ്രദേശത്തെ കടുവാ ശല്ല്യത്തെ കുറിച്ച് തൊഴിലാളി കള്‍ ഡിഎഫ്ഒയെ ധരിപ്പിച്ചു.ഒരാഴ്ചക്കിടെ ചാലിശ്ശേരി റബ്ബര്‍ എസ്റ്റേ റ്റില്‍ മൂന്ന് തവണ കടുവയെ കണ്ടതായാണ് പറയപ്പെടുന്നത്.ഈ സ്ഥ ലങ്ങളില്‍ ഡിഎഫഒ പരിശോധന നടത്തി തൊഴിലാളികളില്‍ നി ന്നും വിവരങ്ങള്‍ ശേഖരിച്ചു.കടുവയെ നേരില്‍ കണ്ടവരില്‍ നിന്നും ലഭിച്ച വിവരങ്ങളനുസരിച്ച് ആക്രമണകാരിയല്ലെന്നാണ് വനംവ കുപ്പിന്റെ നിഗമനം.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി ഷാനവാസ്,വാര്‍ഡ് അംഗം ബഷീര്‍ പടുകുണ്ടില്‍,തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം ശശി കുമാര്‍,വനപാലകര്‍,സാമൂഹ്യ പ്രവര്‍ത്തകരായ മഠത്തൊടി അബൂ ബക്കര്‍,കെ അയ്യപ്പന്‍ എന്നിവര്‍ സ്ഥലത്തുണ്ടായിരുന്നു.
ശനിയാഴ്ചയാണ് വെള്ളോങ്ങര മുഹമ്മദിന്റെ മകന്‍ ഹുസൈന് നേരെ കടുവയുടെ ആക്രമണമുണ്ടായത്.പരിക്കേറ്റ യുവാവ് വട്ട മ്പലം മദര്‍ കെയര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ചികിത്സാ ചെലവ് ആഗസ്റ്റ് മാസത്തോടെ നല്‍കുമെന്ന് ഡിഎഫ്ഒ അറിയിച്ചി ട്ടുണ്ട്.വന്യജീവി ശല്ല്യത്തില്‍ പൊറുതിമുട്ടുന്ന പ്രദേശമാണ് ഉപ്പു കുളം.സമീപ പ്രദേശങ്ങളില്‍ ആടുകളേയും വളര്‍ത്തുനായ്ക്കളേ യും വന്യജീവികള്‍ ഇരയാക്കിയിട്ടുണ്ട്.ഒടുവില്‍ മനുഷ്യന് നേരെ യും ആക്രമണമുണ്ടായതോടെ പ്രദേശത്ത് ജീവിതം ഭീതിയുടെ മുള്‍മുനയിലായി കഴിഞ്ഞു.വന്യജീവികള്‍ തമ്പടിക്കാതിരിക്കാന്‍ തോട്ടങ്ങളിലെ പൊന്തക്കാടുകള്‍ വെട്ടി നീക്കണമെന്ന് വനംവകുപ്പ് ഉടമകളോട് നിര്‍ദേശിച്ചതായി തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ ഡെപ്യുട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ എം ശശികുമാര്‍ അറിയിച്ചു.