മണ്ണാര്‍ക്കാട്: സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ വായനാപക്ഷാ ചരണത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ പഠന സഹായമൊരുക്കുക യെന്ന ലക്ഷ്യത്തോടെ വടശ്ശേരിപ്പുറം ഇഎംഎസ് പൊതുജന വായന ശാലയുടെ ടിവി വിതരണം സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പികെ ശശി ഉദ്ഘാടനം ചെയ്തു. തെയ്യോട്ടുചിറയിലെ കെകെ നജീബ് ടിവി ഏറ്റുവാങ്ങി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം എം ഫാ സില്‍ അദ്ധ്യക്ഷനായി.പാലക്കാട് ജില്ലാ കെഎസ്ഇബി എംപ്ലോ യീ സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ടിവി സ്‌പോണ്‍സര്‍ ചെയ്തത്. റൂറല്‍ ബാങ്ക് ഹാളില്‍ നടന്ന ചടങ്ങില്‍ കെഎസ്ഇബി എംപ്ലോസീസ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്എം കൃഷ്ണകുമാര്‍, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പിഎന്‍ മോഹനന്‍, റൂറല്‍ബാങ്ക് സെക്രട്ടറി എം പുരുഷോത്തമന്‍,നേതൃസമിതി കണ്‍വീനര്‍ എം അസീസ്,സിഎന്‍ ശിവന്‍, കെ രാമന്‍കുട്ടി എന്നിവര്‍ സംസാരിച്ചു .ലൈബ്രറി സെക്രട്ടറി സി രാമന്‍കുട്ടി സ്വാഗതവും പികെ അസ്‌ക്കര്‍ നന്ദിയും പറഞ്ഞു.അദ്ധ്യയനവര്‍ഷാരംഭത്തില്‍ ലൈബ്രറി പ്രവര്‍ ത്തകര്‍ നടത്തിയഓണ്‍ലൈന്‍പ0ന സര്‍വ്വേയിലൂടെകണ്ടെത്തിയ മൂന്നു യുപി സ്‌കൂള്‍ വിദ്യാര്‍ത്ഥികളുള്ള കുടുംബത്തിനാണ് ടിവി നല്‍കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!