അലനല്ലൂര്‍:കോട്ടോപ്പാടത്തുകാരുടെ കാല്‍പന്ത് ആവേശം ദേശീയ തലത്തിലേക്ക്.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്ക ന്ററി സ്‌കൂളിന്റെ അഭിമാനമായി പ്ലസ് ടു കോമേഴ്‌സ് വിദ്യാര്‍ത്ഥി സന്‍ജിദിന് അണ്ടര്‍ 19 ദേശീയ ടീമിലേക്ക് പ്രവേശനം.അലനല്ലൂര്‍ പനക്കത്തോടന്‍ അബ്ദുല്‍മജീദിന്റെയും റജീനയുടെയും മകനായ പി.സന്‍ജിദിനാണ് 23 ന് അന്തമാനിലെ പോര്‍ട്ട്‌ബ്ലെയറില്‍ നടക്കുന്ന 65-ാമത് നാഷണല്‍ സ്‌കൂള്‍ ഗെയിംസ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് ബൂട്ടണിയാന്‍ അവസരം ലഭിച്ചത്. സെന്റര്‍ ഫോര്‍വേഡായാണ് സന്‍ജിദ് കളിക്കളത്തിലിറങ്ങു ന്നത്. സ്‌കൂള്‍ ഗെയിം ഫെഡറേഷന്‍ ഓഫ് ഇന്ത്യയാണ് ചാമ്പ്യന്‍ഷിപ്പിന്റെ സംഘാടകര്‍.ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സന്‍ജിദി നെ സ്‌കൂള്‍ സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു.പ്രിന്‍സിപ്പാള്‍ പി.ജയശ്രീ അധ്യക്ഷയായി. കെ.സജ്‌ല, കെ.ഉണ്ണിഅവറ, എം.പി. സാദിഖ്, എം.പി.ഷംജിത്ത്, കെ.പി.നൗഫല്‍ ,ടി.എം.അയ്യപ്പദാസന്‍, പി.ഇ.സുധ പ്രസംഗിച്ചു.