അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം.അഞ്ചേമുക്കാല്‍ പവന്‍ സ്വര്‍ണ്ണം കവര്‍ന്നു.കൂമഞ്ചീരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ രാത്രി ഏഴിനും 9 നും ഇടക്കാണ് കവര്‍ച്ച നടന്നിരിക്കുന്നതെന്നാണ് കരുതു ന്നത്.ഈ സമയം വീട്ടുകാര്‍ ബന്ധുവീട്ടിലായിരുന്നു. തിരിച്ചെ ത്തിയ പ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.വീടിന്റെ പുറക് വശത്തെ വാതില്‍ കമ്പി ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്ത് കയറിയിട്ടുള്ളത്. രണ്ട് മുറികളിലുള്ള അലമാരകള്‍ കുത്തി തുറന്ന് വസ്ത്രങ്ങളെല്ലാം വാരി വിതറിയ നിലയിലായിരുന്നു .വിവരമറി യിച്ചതിന്റെ അടിസ്ഥാനത്തില്‍ നാട്ടുകല്‍ പോലീസ് സ്ഥലത്തെ ത്തി പരിശോധന നടത്തി.ഇന്ന് രാവിലെ നാട്ടുകല്‍ എസ്‌ഐ പി ശിവശങ്കരന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഷൊര്‍ണ്ണൂ രില്‍ നിന്നുള്ള ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥല ത്തെത്തി പരിശോധന നടത്തി. ഒരു ഇടവേളയ്ക്ക് ശേഷമാണ് മുണ്ടക്കുന്നില്‍ വീണ്ടും മോഷണം അരങ്ങേറുന്നത്. അന്വേഷണം ആരംഭിച്ചതായി നാട്ടുകല്‍ എസ്‌ഐ പി ശിവശങ്കരന്‍ അറിയിച്ചു.