തച്ചമ്പാറ:അറുപതാമത് റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവം ജന റല്‍ യുപി വിഭാഗം മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 184 പോയിന്റു മായി മണ്ണാര്‍ക്കാട് ഉപജില്ല ജേതാക്കളായി. 30 എഗ്രേഡും,8 ബിഗ്രേഡു മാണ് മണ്ണാര്‍ക്കാടിന്റെ നേട്ടം. 29 എ ഗ്രേഡും 5 ബി ഗ്രേഡും ഉള്‍പ്പടെ 171 പോയിന്റുമായി ചെര്‍പ്പുളശ്ശേരി ഉപജില്ല രണ്ടാമതും 28 എ ഗ്രേഡും 5 ബി ഗ്രേഡും ഒരു സി ഗ്രേഡുമുള്‍പ്പടെ 166 പോയിന്റ് നേടി പട്ടാമ്പി ഉപജില്ല മൂന്നാമതെത്തി. എച്ച് എസ് ജനറല്‍ വിഭാഗത്തില്‍ 95 ഇനങ്ങളില്‍ 94 എണ്ണം പൂര്‍ത്തിയായപ്പോള്‍ 322 പോയിന്റ് നേടി തൃത്താല ഉപജില്ലയാണ് മുന്നില്‍. 56 എഗ്രേഡും 13 ബി ഗ്രേഡും 3 സി ഗ്രേഡുമാണ് തൃത്താലക്ക്. തൊട്ട് പിന്നില്‍ 314 പോയിന്റുമായി മണ്ണാര്‍ക്കാട് ഉപജില്ലയാണ്. 56 എ ഗ്രേഡും എട്ട് ബി ഗ്രേഡും സി ഗ്രേഡുമാണ് മണ്ണാര്‍ക്കാടിന്റെ നേട്ടം. 313 പോയിന്റുമായി പാലക്കാട് ഉപജില്ലയാണ് രണ്ടാം സ്ഥാനത്ത്. 52 എഗ്രേഡ്,15 ബി ഗ്രേഡ്,8 സി ഗ്രേഡ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 105 ഇനങ്ങളില്‍ 102 എണ്ണം പൂര്‍ത്തിയായപ്പോള്‍ 360 പോയിന്റുമായി പാലക്കാട് ഉപജില്ല മുന്നില്‍ നില്‍ക്കുന്നു. 66 എഗ്രേഡ്,9 ബി ഗ്രേഡ്.3 സി ഗ്രേഡ്.342 പോയിന്റുമായി ഒറ്റപ്പാലം ഉപജില്ലയാണ് തൊട്ട് പിന്നില്‍.61 എഗ്രേഡ്,11 ബി ഗ്രേഡ്,4 സി ഗ്രേഡ്. ഒരു പോയിന്റ് വ്യത്യാസത്തില്‍ ഒറ്റപ്പാലത്തിന് പിന്നില്‍ 341 പോയിന്റുമായി തൃത്താല ഉപജില്ല നില്‍ക്കുന്നു.63 എ ഗ്രേഡ്,7 ബി ഗ്രേഡ്,5 സിഗ്രേഡ്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 336 പോയിന്റാണ് മണ്ണാര്‍ക്കാട് ഉപജില്ലക്ക്.എ ഗ്രേഡ് 56,ബി ഗ്രേഡ് 17,സി ഗ്രേഡ് 5. യുപി സംസ്‌കൃതോത്സവത്തില്‍ 83 പോയിന്റ് നേട് ചെര്‍പ്പുളശ്ശേരി ഉപജില്ല ഒന്നാംസ്ഥാനവും 80 പോയിന്റ് നേടി മണ്ണാര്‍ക്കാട് ഉപജില്ല രണ്ടാം സ്ഥാനവും 79 പോയിന്റ് നേടി ആലത്തൂര്‍ ഉപജില്ല മൂന്നാം സ്ഥാനവും നേടി.എച്ച് എസ് സംസ്‌കൃതോത്സവത്തില്‍ 98 പോയിന്റ് നേടി ചെര്‍പ്പുളശ്ശേരി ഉപജില്ല ഒന്നാം സ്ഥാനവും 87 പോയിന്റ് നേടി ഒറ്റപ്പാലം ഉപജില്ല രണ്ടാം സ്ഥാനവും 86 പോയിന്റ് നേടി ആലത്തൂര്‍ ഉപജില്ല മൂന്നാം സ്ഥാനവും നേടി. യുപി അറബിക് വിഭാഗത്തില്‍ 65 പോയിന്റ് നേടി മണ്ണാര്‍ക്കാട് ഉപജില്ല ഒന്നാം സ്ഥാനവും 63 പോയിന്റ് നേടി പട്ടാമ്പി ഉപജില്ല രണ്ടാം സ്ഥാനവും 61 പോയിന്റ് നേടി ആലത്തൂര്‍ ഉപജില്ല മൂന്നാം സ്ഥാനവും നേടി. എച്ച് എസ് അറബിക് കലോത്സവത്തില്‍ 95 പോയിന്റ് നേടി മണ്ണാര്‍ക്കാട് ഉപജില്ല ഒന്നാം സ്ഥാനവും 93 പോയിന്റ് നേടി പട്ടാമ്പി ഉപജില്ല രണ്ടാം സ്ഥാനവും 90 പോയിന്റ് നേടി ചെര്‍പ്പുളശ്ശേരി ഉപജില്ല മൂന്നാം സ്ഥാനവും നേടി.