തിരുവനന്തപുരം: കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി കേരള ത്തില്‍ ഏര്‍പ്പെടുത്തിയ ലോക് ഡൗണ്‍ വീണ്ടും നീട്ടി.ജൂണ്‍ 16 വരെ യാണ് ലോക് ഡൗണ്‍ നീട്ടിയത്.നിലവിലുള്ള നിയന്ത്രണങ്ങളെല്ലാം തുടരും. വെള്ളിയാഴ്ച കൂടുതല്‍ കടകള്‍ തുറക്കാം.മുഖ്യമന്ത്രി പിണ റായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗ ത്തിലാണ് തീരുമാനം. രോഗസ്ഥിരീകരണ നിരക്ക് (ടിപിആര്‍) പത്തില്‍ താഴെയെത്തിയ ശേഷം ലോക് ഡൗണ്‍ പൂര്‍ണമായി പിന്‍വലിച്ചാല്‍ മതിയെന്നാണ് വിദഗ്‌ധോപദേശം.ജനജീവിതം സ്തംഭിച്ചതിനാല്‍ രോഗവ്യാപനം കൂ ടുതലുള്ള മേഖലകളില്‍ മാത്രം നിയന്ത്രണങ്ങള്‍ തുടരുക എന്ന അഭിപ്രായവും ഉയര്‍ന്നിരുന്നു. രണ്ടാം തരംഗത്തില്‍ ടിപിആര്‍ 30ല്‍ നിന്ന് 15ലേക്ക് വളരെ പെട്ടെന്ന് കുറഞ്ഞെങ്കിലും അതിന് ശേഷം കാര്യമായ കുറവുണ്ടായില്ല. തുടര്‍ ന്നാണ് നിബന്ധനകള്‍ കര്‍ശന മാക്കിയത്.
വാര്‍ത്ത കടപ്പാട്: മലയാള മനോരമ