മണ്ണാര്‍ക്കാട്: 1990 കാലഘട്ടങ്ങളില്‍ മണ്ണാര്‍ക്കാട് എംഇഎസ് കല്ലടി കോളേജില്‍ പഠിച്ചിരുന്നവരുടെ കൂട്ടായ്മയായ എംഇഎസ് കോളീ ഗ്‌സ് വാട്‌സ് ആപ്പ് കൂട്ടായ്മ അമ്പതിനായിരം രൂപയുടെ കോവിഡ് പ്രതി രോധ സാമഗ്രികള്‍ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് എ ത്തിച്ചു നല്‍കി.മാസ്‌ക്,സാനിട്ടൈസര്‍,കോവിഡ് ബാധിതര്‍ക്ക് ബെ ഡില്‍ ചാരി ഇരിക്കുന്നതിനുള്ള ഈസി സിറ്റര്‍,ഓക്‌സിജന്‍ സിലിണ്ട ര്‍ ക്യാരിയര്‍ എന്നിവയടങ്ങുന്ന കിറ്റാണ് നല്‍കിയത്. കൂട്ടായ്മ ഭാരവാ ഹികളില്‍ നിന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.എന്‍എന്‍ പമീലി കിറ്റ് ഏറ്റുവാങ്ങി.നാട്ടുകല്‍ പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഹിദായത്തുള്ള മാമ്പ്ര,അഡ്വ. യൂസ ഫലി,അന്‍വര്‍ കാപ്പി ല്‍,ഫിറോസ് ബാബു പള്ളിയാലില്‍,ബാബു അഹമ്മദ്,സജിത്,സമീര്‍ കുന്നത്ത്,ഹാഷിം തങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
അധ്യാപകര്‍,പോലീസ് ഉദ്യോഗസ്ഥര്‍,അഭിഭാഷകര്‍,സബ് രജി സ്ട്രാര്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുള്‍പ്പടെ സമൂഹ ത്തിന്റെ നാനാതുറ കളില്‍ നിന്നുള്ളവരാണ് എംഇഎസ് കോളീ ഗ്‌സ് വാട്‌സ് ആപ്പ് കൂട്ടാ യ്മയെ നയിക്കുന്നത്.കോവിഡ് അതി രൂക്ഷമായ സാഹചര്യത്തില്‍ സാധാരണക്കാര്‍ ഏറെ ആശ്രയിക്കുന്ന സര്‍ക്കാര്‍ ആശുപത്രിയി ലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികള്‍ എത്തിച്ച് നല്‍കുകയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് എംഇഎസ് കോളീഗ്‌സ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലേക്ക് കോവിഡ് പ്രതിരോധ സാമഗ്രികളടങ്ങുന്ന കിറ്റ് എത്തിച്ച് നല്‍കിയത്.