തെങ്കര:കോവിഡ് മുക്തരായവര്‍ അനുഭവിക്കുന്ന ശാരീരിക പ്രയാ സങ്ങള്‍ക്ക് ആശ്വാസം പകരാന്‍ ഫിസിയോ തെറാപ്പി ചികിത്സാ പദ്ധതി ഉന്നതിക്ക് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനില്‍ തുടക്ക മായി.കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോ-ഓര്‍ഡിനേഷന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയു ടെ പ്രവര്‍ത്തനം അഡ്വ. എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

കോവിഡ് രോഗമുക്തി നേടി വീടുകളില്‍ വിശ്രമിക്കുന്നവരില്‍ പലര്‍ക്കും പഴയ ശാരീരിക ക്ഷമത വീണ്ടെടുക്കാനാകുന്നില്ല. ന്യൂ മോണിയ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടാതെ കോവിഡ് ബാധി തരില്‍ ശരീര ക്ഷീണം, ശ്വസിക്കാന്‍ ബുദ്ധിമുട്ട്,ശ്വാസന തടസം, ശ്വാസംതിങ്ങല്‍, നില്‍ക്കുമ്പോള്‍ ബാലന്‍സ് നഷ്ടപ്പെടുക, തലകറ ക്കം, ചുമ, സന്ധി അല്ലെങ്കില്‍ പേശി വേദന, പരാലൈസിസ് (പക്ഷാ ഘാതം), പോളിന്യൂറിറ്റിസ് തുടങ്ങിയവയെല്ലാം കോവിഡിനെ അതിജീവിക്കുന്നവരില്‍ കണ്ടുവരുന്നുണ്ട്. ഇങ്ങനെ യുള്ളവര്‍ക്ക് പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചു വരാന്‍ ചിട്ടയായ വ്യായാമങ്ങള്‍ അടക്കമുള്ള ഫിസിയോതെറാപ്പി ചികിത്സ ഏറ്റവും ഫലപ്രദമാണെ ന്ന് ലോകാരോഗ്യ സംഘടന സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്. ഇന്നത്തെ സാഹചര്യം വെച്ച് ജനങ്ങള്‍ക്ക് ഫിസിയോതെറാപ്പിസ്റ്റിനെ നേരിട്ട് കണ്ട് ചികിത്സ തേടാന്‍ കഴിയാത്ത പ്രതിസന്ധിക്ക് പരിഹാ രം കാണുകയാണ് ഉന്നതി പദ്ധതി.

പാലക്കാട് ജില്ല യില്‍ ആദ്യപദ്ധതി തുടങ്ങുന്നത് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനിലാണ്. തെങ്കര, കുമരംപുത്തൂര്‍, തച്ചനാട്ടുകര, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ എന്നീ അഞ്ച് ഗ്രാമ പഞ്ചത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലെയും എല്ലാ വര്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും. കോവിഡാനന്തര ഫിസിയോതെറാപ്പി ചികിത്സയി ല്‍ ട്രെയിനിങ് കഴിഞ്ഞ വിദഗ്ധരായ ഫിസിയോതെറാപ്പിസ്റ്റുകള്‍ നേതൃത്വം നല്‍കുന്ന ഉന്നതി പദ്ധതിയുടെ ഭാഗമായി പൊതു ജന ങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍, ഫിസിയോതെറാപ്പി കണ്‍സള്‍ ട്ടേഷന്‍, എക്‌സര്‍സൈസ് പ്രിസ്‌ക്രിപ്ഷന്‍, ഫിസിയോതെറാപ്പി ഗൈഡന്‍സ് എന്നിവ സൗജന്യമായി ലഭ്യമാക്കും.

ഓണ്‍ലൈന്‍ വഴി നടക്കുന്ന ഉദ്ഘാടനചടങ്ങില്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍കോല്‍കളത്തില്‍ അധ്യക്ഷത വഹിച്ചു . തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ ഷൗക്കത്ത്, കുമരംപുത്തൂര്‍ ഗ്രാമ പഞ്ചാ യത്ത് പ്രസിഡണ്ട് കെ. കെ ലക്ഷ്മികുട്ടി, തച്ചട്ടുനാകര ഗ്രാമ പഞ്ചാ യത്ത് പ്രസിഡണ്ട് കെ.പി.എം സലീം മാസ്റ്റര്‍ , കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജസീന അക്കര,കാഞ്ഞിരപ്പുഴഗ്രാമ പഞ്ചാ യത്ത് പ്രസിഡണ്ട് സതി രാമരാജന്‍, കെ എ പി സി ,ജില്ലാ പ്രസിഡന്റ് പ്രശാന്ത് എം നമ്പ്യാര്‍ (പാണ്ഡവത്ത് ഹെല്‍ത്ത് കെയര്‍),ജില്ലാ സെ ക്രട്ടറി അലന്‍ ഒലിവര്‍ (ഐക്കോണ്‍സ് ഹോസ്പിറ്റല്‍) ഡോ. സുഹാസ് പി പട്ടത്ത് ഫിസിയോ. സമീര്‍ കെ എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!