അലനല്ലൂര്‍: ലക്ഷദ്വീപ് വിഷയത്തില്‍ പതിഷേധ ക്യാമ്പയ്‌നുമായി മുസ്ലിം യൂത്ത് ലീഗ് എടത്തനാട്ടുകര മേഖല കമ്മിറ്റി. അഡ്മിനിസ്‌ ട്രേറ്ററുടെ വിചിത്രവും ധികാരപരവുമായ നടപടികള്‍ ലക്ഷദ്വീപ് ജനതക്ക് സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും അഡ്മിനിസ്‌ട്രേറ്റ റെ തിരിച്ച് വിളിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ആയി രം മെയിലുകളയക്കുന്നതാണ് ക്യാമ്പയിന്‍. പ്രതിഷേധ ക്യാമ്പയി ന്റെ മേഖല തല ഉദ്ഘാടനം മുസ്ലിം ലീഗ് മേഖല പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്തംഗവുമായ പി.ഷാനവാസ് നിര്‍വഹിച്ചു. യൂത്ത് ലീഗ് മേഖല പ്രസിഡന്റ് മഠത്തൊടി അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൗഷാദ് പുത്തന്‍ക്കോട്ട്, ട്രഷറര്‍ ഗഫൂര്‍ പാറോക്കോട്ട്, പി.അന്‍വര്‍ സാദത്ത്, എം.എസ്.എഫ് മേഖല പ്രസി ഡന്റ് അഫ്‌സല്‍ കൊറ്റരായില്‍, സി.ഉമ്മറുല്‍ ഫായിസ് എന്നിവര്‍ പങ്കെടുത്തു. മേഖല കമ്മിറ്റിക്കു കീഴിലെ വിവിധ യൂണിറ്റുകമ്മി റ്റികളുടെ നേതൃത്വത്തിലാണ് 1000 പ്രതിഷേധ മെയിലുകളയ ക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!