മണ്ണാര്‍ക്കാട്:കോവിഡാനന്തരം ശാരീരിക പ്രയാസങ്ങള്‍ നേരിടുന്ന വര്‍ക്കായി നടത്തുന്ന ഫിസിയോ തെറാപ്പി ചികിത്സാ പദ്ധതി ‘ഉന്ന തി’ക്ക് ജില്ലാപഞ്ചായത്ത് തെങ്കര ഡിവിഷനില്‍ നാളെ തുടക്കം കുറി ക്കും. കേരള അസോസിയേഷന്‍ ഫോര്‍ ഫിസിയോതെറാപ്പിസ്റ്റ്‌സ് കോര്‍ഡിനേഷന്റെ സഹകരണത്തോടെ നടത്തുന്ന പദ്ധതിയുടെ പ്രവര്‍ത്തനം നാളെ വൈകീട്ട് 5 മണിക്ക് അഡ്വ. എന്‍ ഷംസുദ്ധീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യുമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു. ഓണ്‍ലൈന്‍ വഴി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ. കെ ലക്ഷമികുട്ടി,ഷൗക്കത്ത് തെങ്കര , കെ.പി.എം സലീം, ജസീന അക്ക ര, സതി രാമരാജന്‍, കെ എ പി സി ,ജില്ലാ പ്രസിഡന്റ് പ്രശാന്ത് എം നമ്പ്യാര്‍ (പാണ്ഡവത്ത് ഹെല്‍ത്ത് കെയര്‍), ജില്ലാ സെക്രട്ടറി അലന്‍ ഒലിവര്‍ (ഐക്കോണ്‍സ് ഹോസ്പിറ്റല്‍) എന്നിവര്‍ പങ്കെടുക്കും.
പാലക്കാട് ജില്ലയില്‍ ആദ്യപദ്ധതി തുടങ്ങുന്നത് ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷനിലാണ്. തെങ്കര, കുമരംപുത്തൂര്‍, തച്ചനാട്ടുകര, കോട്ടോപ്പാടം, കാഞ്ഞിരപ്പുഴ എന്നീ അഞ്ച് ഗ്രാമ പഞ്ചത്തുകളിലെ മുഴുവന്‍ വാര്‍ഡുകളിലെയും എല്ലാ വര്‍ക്കും ഈ പദ്ധതിയുടെ ഗുണം ലഭിക്കും.
കോവിഡാനന്തര ഫിസിയോതെറാപ്പി ചികിത്സയില്‍ ട്രെയിനിങ് കഴിഞ്ഞ വിദഗ്ധരായ ഫിസിയോതെറാപ്പിസ്റ്റുകള്‍ നേതൃത്വം നല്‍ കുന്ന ഉന്നതി പദ്ധതിയുടെ ഭാഗമായി പൊതു ജനങ്ങള്‍ക്ക് ഓണ്‍ ലൈന്‍ ക്ലാസുകള്‍, ഫിസിയോതെറാപ്പി കണ്‍സള്‍ട്ടേഷന്‍, എക്‌സ ര്‍സൈസ് പ്രിസ്‌ക്രിപ്ഷന്‍, ഫിസിയോതെറാപ്പി ഗൈഡന്‍സ് എന്നി വ സൗജന്യമായി ലഭ്യമാക്കും മെന്നും ഗഫൂര്‍ കോല്‍കളത്തില്‍ അറിയിച്ചു.