തച്ചമ്പാറ:കലോത്സവത്തില്‍ എവര്‍ റോളിംഗ് ട്രോഫിയെന്ന സമ്പ്രദാ യത്തിന് തിരശ്ശീല.ഇനി ട്രോഫികള്‍ വിജയികള്‍ക്ക് കൈയില്‍ തന്നെ വെയ്ക്കാം. റെവന്യു ജില്ലാ സ്‌കൂള്‍ കലോത്സവത്തിലാണ് പുതിയ പരിഷ്‌കാരം.ഇതിനായി സംഘാടക സമിതി പുതിയ 23 ട്രോഫിയാണ് തയ്യാറാക്കിയത്.ഒന്നാമത് എത്തുന്ന ഉപജില്ലയ്ക്കും സ്‌കൂളിനും പുതിയ ട്രോഫി സമ്മാനിക്കും. സംസ്‌കൃതോത്സവം, അറബി കലോത്സവം എന്നിങ്ങനെ എല്ലാ വിഭാഗത്തിനും പുതിയ ട്രോഫി നല്‍കും.ഷീല്‍ഡുകള്‍ ഉള്‍പ്പടെയുള്ള ട്രോഫികള്‍ക്ക് കാലപ്പഴക്കം വന്നതോടെയാണ് പുതിയ നല്‍കാന്‍ തീരുമാനിച്ചത്. ഉപജില്ലയക്ക് ലഭിക്കുന്ന ട്രോഫി ഡെപ്യുട്ടി ഡയറക്ടറുടെ ഓഫീ സില്‍ സ്ഥിരമായി സൂക്ഷിക്കും.ഷീല്‍ഡുകളുടെ കാലപ്പഴക്കം ചൂണ്ടിക്കാട്ടി പുതിയ ട്രോഫികളെന്ന ആവശ്യം നേരത്തെയും ഉയര്‍ന്നെങ്കിലും ചെലവ് കൂടുമെന്നതിനാല്‍ ഒഴിവാക്കുക യായിരു ന്നു.ജില്ലയിലെ തീരുമാനം മറ്റ് ജില്ലകളും പിന്തുടരാന്‍ സാധ്യത യുണ്ട്.വ്യക്തിഗത ഇനങ്ങളിലെ വിജയികള്‍ക്ക് മെഡലും സര്‍ട്ടിഫിക്കറ്റും നല്‍കുന്ന രീതി തുടരും.സര്‍ട്ടിഫിക്കറ്റുകള്‍ ഉപജില്ലാ കലോത്സവ കണ്‍വീനര്‍മാരെ ഏല്‍പ്പിക്കും. കെ.എച്ച്.എസ്.ടി യു ജില്ലാ പ്രസിഡന്റ് എം.പി സാദിഖിന്റെയും സെക്രട്ടറി കെ.എച്ച് ഫഹദിന്റെയും നേതൃത്വത്തിലാണ് ട്രോഫി കമ്മിറ്റിയുടെ പ്രവര്‍ത്തനം.