തച്ചമ്പാറ: ദേശബന്ധു സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ കലോ ത്സവത്തില്‍ മത്സരങ്ങള്‍ പുരോഗമിക്കുന്നു.എച്ച്.എസ്, എച്ച്. എസ്.എസ് വിഭാഗത്തില്‍ പാലക്കാട് ഉപജില്ല മുന്നിട്ടു നില്‍ക്കുന്നു. എച്ച്.എസ് വിഭാഗത്തില്‍ തൃത്താലയും എച്ച്.എസ്.എസ് വിഭാഗ ത്തില്‍ ഒറ്റപ്പാലവുമാണ് രണ്ടാം സ്ഥാനത്ത്.ചെര്‍പ്പുളശ്ശേരി സബ്ജി ല്ലയാണ് ഇരു വിഭാഗത്തിലും മൂന്നാം സ്ഥാനത്ത്. ആതിഥേയരായ മണ്ണാര്‍ക്കാടിന് നാലാം സ്ഥാനമാണുള്ളത്.യു.പി വിഭാഗത്തില്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി, ചിറ്റൂര്‍ എന്നീ ഉപജില്ലകളാണ് ആദ്യമൂന്ന് സ്ഥാനങ്ങള്‍ വഹിക്കുന്നത്. യു.പി വിഭാഗം സംസ്‌കൃത കലോത്സവ ത്തില്‍ നിലവില്‍ ആലത്തൂര്‍, ചെര്‍പ്പുളശ്ശേരി, മണ്ണാര്‍ക്കാട് ഉപജില്ലകള്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കുന്നു. ഹൈ സ്‌കൂള്‍ വിഭാഗം സംസ്‌കൃത കലോത്സവത്തില്‍ ചെര്‍പ്പുളശ്ശേരി ഒന്നാം സ്ഥാനം, ആലത്തൂര്‍ രണ്ടാം സ്ഥാനം, പാലക്കാട് മൂന്നാം സ്ഥാനം എന്നിങ്ങനൊണ് ലീഡ് ചെയ്യുന്നത്.യു.പി അറബിക്ക് കലോത്സവത്തില്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി ഉപജില്ല കള്‍ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. എച്ച്.എസ് അറബിക്കില്‍ മണ്ണാര്‍ക്കാട്, പട്ടാമ്പി, ചെര്‍പ്പുളശ്ശേരി ഉപജില്ലകള്‍ മുന്നിട്ട് നില്‍ക്കുന്നു.കലോത്സവം ശനിയാഴ്ച സമാപിക്കും.സമാപന സമ്മേളനം ഉദ്ഘാടനം മന്ത്രി പട്ടികജാതി – പട്ടികവര്‍ഗ- പിന്നാക്ക ക്ഷേമ – നിയമ – സാംസ്‌കാരിക – പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ വൈകീട്ട് 5 ന് നിര്‍വഹിക്കും. കെ.വി വിജയദാസ് എം.എല്‍.എ അധ്യക്ഷനാവും. എം.എല്‍.എമാരായ പി.കെ ശശി, എന്‍. ഷംസുദ്ദീന്‍, പി. ഉണ്ണി, കെ. ബാബു, വി.ടി ബല്‍റാം എന്നിവര്‍ കലോത്സവ മത്സരങ്ങളില്‍ വിജയിച്ച പ്രതിഭകള്‍ക്കുള്ള സമ്മാന വിതരണം നടത്തും.സമാപന സമ്മേളനത്തില്‍ ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!