അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തില്‍ കോവിഡ് വ്യാപനം അതിരൂക്ഷമാ യി തുടരുന്ന സാഹചര്യത്തില്‍ മാസ് ആന്റിജന്‍ പരിശോധന നട ത്തണമെന്നും സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ സായാഹ്ന ഒ.പി ആരംഭിക്കണമെന്നുമാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ അധികൃതര്‍ക്ക് നിവേദനം നല്‍കി.ഡിവൈഎഫ്‌ഐ മേഖല സെക്രട്ടറി എം റഷീഖ്, മേഖല പ്രസിഡന്റ് രാജേന്ദ്രന്‍.കെ.ജി എന്നിവരുടെ നേതൃത്വത്തിലാ ണ് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് അധികൃതര്‍ക്കും സാമൂഹിക ആ രോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ക്കും നിവേദനം സമര്‍പ്പിച്ചത്.
പഞ്ചായത്തില്‍ പ്രതിദിനം കോവിഡ് കേസുകള്‍ ഉയരുന്നതോടൊ പ്പം മരണസംഖ്യയും വര്‍ധിക്കുന്നത് ആശങ്കയുയര്‍ത്തുകയാണ്. ഈ സാഹചര്യത്തില്‍ ഉള്‍പ്രദേശങ്ങളേയും കോളനികളേയുമെല്ലാം ഉള്‍ പ്പെടുത്തി ഒരു മാസ് ആന്റിജന്‍ പരിശോധന ആവശ്യമാണെന്ന് ഗ്രാമ പഞ്ചായത്തിന് നല്‍കിയ നിവേദനത്തില്‍ ഡിവൈഎഫ്‌ഐ അലനല്ലൂര്‍ മേഖല കമ്മിറ്റി സെക്രട്ടറി എം റംഷീഖ് ആവശ്യപ്പെട്ടു. രോഗലക്ഷണങ്ങളുള്ളവരും ഇല്ലാത്തവരുമായ ആളുകള്‍ പലകാ രണങ്ങളാല്‍ പരിശോധനക്ക് വിമുഖത കാണിക്കുന്നുണ്ട്.ഇത് മുന്നി ല്‍ കണ്ട് വിവിധ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോ ധന നടത്തി കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ നടപടിക ള്‍ ദ്രുതഗതിയില്‍ കൈക്കൊള്ളണമെന്നും നിവേദനത്തില്‍ ആവ ശ്യപ്പെട്ടു.
കോവിഡ് പരിശോധനക്ക് ഉള്‍പ്പടെ ആശ്രയിക്കുന്ന അലനല്ലൂര്‍ സാ മൂഹിക ആരോഗ്യ കേന്ദ്രം നിലവില്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയാണ് പ്രവര്‍ത്തിക്കുന്നത്.കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഈ സമയ ത്തിനുള്ളില്‍ ഇതര രോഗികള്‍ക്ക് വരുന്നതിനും പരിശോ ധനകള്‍ നടത്തുന്നതിനും ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്.അലനല്ലൂര്‍ പഞ്ചായ ത്തിലേയും സമീപ പഞ്ചായത്തുകളിലേയും നൂറ് കണക്കിന് ആളു കള്‍ ആശ്രയിക്കുന്ന സാമൂഹിക ആരോഗ്യകേന്ദ്രത്തില്‍ സായാഹ്ന ഒപി അനിവാര്യമാണെന്ന് മെഡിക്കല്‍ ഓഫീസര്‍ക്ക് നല്‍കിയ നി വേദനത്തില്‍ ചൂണ്ടിക്കാട്ടി.നിലവില്‍ ഗ്രാമ പഞ്ചായത്തില്‍ 650 ഓളം പേരാണ് കോവിഡ് ബാധിതരായി ചികിത്സയില്‍ കഴിയുന്നത്.