മണ്ണാര്‍ക്കാട്:പ്രയാസമനുഭവിക്കുന്നവര്‍ക്ക് നേരെ നീളുന്ന സഹായ ഹസ്തങ്ങള്‍.അരിയായും പച്ചക്കറിയായും മരുന്നായും എത്തിച്ച് നല്‍ കുന്ന നന്‍മയുള്ള കാഴ്ചകള്‍.ആഞ്ഞടിച്ച കോവിഡ് രണ്ടാം തരംഗ ത്തില്‍ കുതിച്ചുയരുന്ന രോഗികളുടെ കണക്കില്‍ ഭീതി പൂണ്ട് വീട കങ്ങളില്‍ കഴിയുന്നവര്‍ക്ക് ആശ്വാസത്തിന്റെ വെളിച്ചമാവുകയാ ണ് വിവിധ രാഷ്ട്രീയപാര്‍ട്ടികളും യുവജന-സന്നദ്ധ സംഘടനകളും ക്ലബ്ബുകളുമെല്ലാം.കോവിഡ് രണ്ടാം തരംഗം തീര്‍ത്ത പ്രതിസന്ധിയി ലും ഒഴുകുന്ന സഹായപ്രവാഹം അതിജീവനത്തിന് കരുത്തു പകരു ന്ന നല്ല കാഴ്ചയാകുന്നു.രോഗഭീതിയില്‍ വീട്ടിലിരിക്കുന്ന ജനത്തി ന്റെ ആവശ്യകതകള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കുന്നവര്‍ ഈ കെട്ട കാലത്തേയും അതിജീവിക്കുമെന്ന പ്രതീക്ഷകള്‍ക്കാണ് കരുത്ത് പകരുന്നത്.ഭക്ഷ്യവിഭവങ്ങളും മരുന്നും മറ്റു ആവശ്യങ്ങളുമെല്ലാം നിറവേറ്റി നല്‍കാന്‍ യുവത രംഗത്തുള്ളത് ആശ്വാസത്തിന്റെ ബലമേകുന്നു.മണ്ണാര്‍ക്കാട് മേഖലയില്‍ പ്രയാസമനുഭവിക്കുന്നവരെ കണ്ടെത്തി സഹായങ്ങള്‍ എത്തിക്കുന്നതില്‍ വ്യാപൃതരാണ് ഇവര്‍. രോഗബാധയിലും ഭീതിയിലും പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് ഇവര്‍ പ്രത്യാശയുടെ പുതുവെളിച്ചം കൂടിയാണ് പകരുന്നത്.നാട്ടില്‍ നടക്കുന്ന സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള വാര്‍ത്ത കള്‍ ഇതാ…..

സാന്ത്വനം സൊസൈറ്റി താലൂക്ക് ആശുപത്രിയിലേക്ക് ഹോട്ട് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി

മണ്ണാര്‍ക്കാട്:വലിയ ജുമാമസ്ജിദ് നിവാസികളുടെ കൂട്ടായ്മയായ സാ ന്ത്വനം മണ്ണാര്‍ക്കാട് എജ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ് മണ്ണാര്‍ക്കാട് ഗവ. താലൂക്ക് ആശുപത്രിയിലെ കോവിഡ് വാര്‍ഡി ലേക്ക് ഹോട്ട് വാട്ടര്‍ പ്യൂരിഫയര്‍ സംഭാവന നല്‍കി.നഗരസഭാ ചെ യര്‍മാന്‍ സി.മുഹമ്മദ് ബഷീര്‍ ,ആശുപത്രി സൂപ്രണ്ട് ഡോ. പമീലി എന്നിവര്‍ സാന്ത്വനം പ്രസിഡന്റ് ടി. ടി. ഉസ്മാന്‍ ഫൈസിയില്‍ നിന്നും വാട്ടര്‍ പ്യൂരിഫയര്‍ ഏറ്റുവാങ്ങി. സി . ഷഫീക് റഹ്മാന്‍ , ഹംസ കുറുവണ്ണ, കെ. മുനീര്‍ മാസ്റ്റര്‍, കെ. പി അബ്ദുറഹ്മാന്‍, ഗഫൂര്‍ പൊതുവത്ത്, സക്കീര്‍ മുല്ലക്കല്‍ എന്നിവര്‍ സംബന്ധിച്ചു.

ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട് : തെങ്കര മണലടിയില്‍ കോവിഡ് മഹാമാരിയില്‍ പ്രതി സന്ധിയിലായ ലക്ഷം വീട് കോളനിയില്‍ ഭക്ഷ്യ ധാന്യ കിറ്റ് വിതര ണത്തിന്റെ ഉദ്ഘാടനം പാലക്കാട് എം.പി വി.കെ ശ്രീകണ്ഠന്‍ നിര്‍ വ്വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ചെറൂട്ടിമുഹമ്മദ് അദ്ധ്യക്ഷനായി.നേതാക്കളായ ടി.എ സലാം മാസ്റ്റര്‍,വി.വി ഷൗക്ക ത്തലി,ഗിരീഷ് ഗുപ്ത,രാജിമോള്‍ ,ടി.കെ റഫീഖ്,റഹീം മങ്ങാടന്‍, ഷെമീര്‍ മാസ്റ്റര്‍,ഷെമീര്‍ പഴേരി,അന്‍വര്‍,ഉബൈദ്,ബഷീര്‍ മണലടി എന്നിവര്‍ പങ്കെടുത്തു.

കനിവ് വറ്റാത്ത പ്രവര്‍ത്തനങ്ങള്‍ക്ക് കൈത്താങ്

മണ്ണാര്‍ക്കാട്:മഹാമാരികാലത്തു മഹാരോഗത്തിനെതിരെ അതി ജീവനത്തിന്റെ തുല്യതയില്ലാത്ത സേവന പ്രവര്‍ത്തനങ്ങള്‍ നട ത്തുന്ന മണ്ണാര്‍ക്കാട് നിയോജക മണ്ഡലം വൈറ്റ്ഗാര്‍ഡ് ടീമിന് സാധന സാമഗ്രികള്‍ വാങ്ങുന്നതിനുള്ള ധനസമാഹരണത്തിലേക്ക് കെ.എസ്.ടി.യു ഡി.എച്ച്.എസ് നെല്ലിപ്പുഴ യൂണിറ്റ് സംഭാവന നല്‍ കി.കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി എ സലിം, ഉപജില്ലാ സെക്രട്ടറി സലീം നാലകത്ത്, കെ.അസീസ്, സി.കെ റിയാസ്, പി.ഹംസ,ഷമീര്‍ മണലടി എന്നിവര്‍ പങ്കെടുത്തു

ഓക്‌സി മീറ്റര്‍ വിതരണം ഒന്നാം ഘട്ടം നടത്തി

മണ്ണാര്‍ക്കാട് : തെങ്കര ഡിവിഷൻ ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗഫൂർ കോൽകള ത്തിൽ പ്രഖ്യാപിച്ച പൾസ് ഓക്സി മീറ്റർ ചാലഞ്ചിന്റെ ഭാഗമായി രണ്ടാം ഘട്ട ഓക്സി മീറ്ററുകൾ വിതരണം നടത്തി. ജില്ലാ പഞ്ചായത്ത്‌ തെങ്കര ഡിവിഷൻ പരിധിയിലെ 53 വാർഡുകലേക്കും ഓക്സി മീറ്റർ നൽകുന്ന ചലഞ്ചിന്റെ രണ്ടാം ഘട്ടത്തിൽ ഡിവിഷൻ പരിധിയിൽ വരുന്ന തച്ചനാട്ടുകര ഗ്രാമ പഞ്ചത്തിലെ എട്ടു വാർഡു കളിലേക്കാണ് പൾസ് ഓക്സി മീറ്ററുകൾ വിതരണം നടത്തിയത്. വീടുകളിൽ കഴിയുന്ന രോഗികൾക്കു വേണ്ടി നൽകുന്ന മീറ്ററുകൾ വാർഡ് മെമ്പർമാരെയാണ് ഏൽപ്പിക്കുന്നത്. കുണ്ടൂർകുന്നിൽ വെച്ച് ജില്ലാ പഞ്ചായത്ത്‌ മെമ്പർ ഗഫൂർ കോൽകളത്തിൽ പൾസ് ഓക്സി മീറ്ററുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം മാസ്റ്റർ ക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രഡിഡന്റ് ബീനാ മുരളി, ബ്ലോക്ക് പഞ്ചായത്ത്‌ ആരോഗ്യ സ്ഥിരം സമിതി ചെയർപേ ഴ്സൺ മഞ്ചാടിക്കൽ തങ്കം, പി കുഞ്ഞലവി മാസ്റ്റർ, മുരളീധരൻ, റാഫി മാ സ്റ്റർ, മുജീബ് പങ്കെടുത്തു.

തെങ്കര ഗ്രാമ പഞ്ചായത്തില്‍ ഓക്‌സി മീറ്ററുകള്‍ വിതരണം ചെയ്തു

മണ്ണാര്‍ക്കാട് : തെങ്കര ഡിവിഷന്‍ ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ പ്രഖ്യാപിച്ച പള്‍സ് ഓക്‌സി മീറ്റര്‍ ചാലഞ്ചിന്റെ ഭാഗമായി തെങ്കര ഗ്രാമ പഞ്ചായത്തില്‍ ഓക്‌സി മീറ്ററുകള്‍ വിതര ണം നടത്തി. ജില്ലാ പഞ്ചായത്ത് തെങ്കര ഡിവിഷന്‍ പരിധിയിലെ 53 വാര്‍ഡുകലേക്കും ഓക്‌സി മീറ്റര്‍ നല്‍കുന്ന ചലഞ്ചിന്റെ മൂന്നാം ഘട്ടമാണ് ഡിവിഷന്‍ പരിധിയില്‍ വരുന്ന തെങ്കരയില്‍ നടന്നത്. ഗ്രാമ പഞ്ചത്തിലെ 17 വാര്‍ഡുകളിലെ വീടുകളില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്കു വേണ്ടിയുള്ള പള്‍സ് ഓക്‌സി മീറ്ററുകള്‍ വാര്‍ഡ് മെമ്പര്‍മാര്‍ക്കാണ് നല്‍കിയത്. ഗ്രാമ പഞ്ചായത്ത് ഓഫീസി ല്‍ വെച്ച് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഗഫൂര്‍ കോല്‍കളത്തില്‍ പള്‍സ് ഓക്‌സി മീറ്ററുകള്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൗക്കത്തലിക്ക് കൈമാറി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രഡിഡന്റ് ടിന്റു , ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ ജഹീഫ് പുഞ്ചക്കോട്, ക്ഷേമ കാര്യ ചെയര്‍പേഴ്‌സണ്‍ രാജിമോള്‍, വികസന സമിതി ചെയര്‍മാന്‍ ഉനൈ സ്, മെമ്പര്‍മാരായ റഷീദ് കോല്‍പ്പാടം,, സി.പി അലി, ടി.കെ സീന ത്ത്, അബ്ദുല്‍ ഗഫൂര്‍ തുടങ്ങി പഞ്ചായത്തിലെ എല്ലാ മെമ്പര്‍മാ രും സംബന്ധിച്ചു.

കോളനികളില്‍ വാക്‌സിനേഷന്‍ നടത്തി

കുമരംപുത്തൂര്‍: പഞ്ചായത്തിലെ മരുതുക്കാട് പുല്ലൂന്നീ കാരാപ്പാടം കോളനികള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വാക്‌സിനേഷന്‍ നടത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രം ഡോക്ടര്‍ റഷീദ്,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടോംസ് വര്‍ഗീസ്,ജൂനിയര്‍ ഹെല്‍ ത്ത് ഇന്‍സ്‌പെക്ടര്‍ ഡാര്‍ണര്‍,വാര്‍ഡ് മെമ്പര്‍ വിജയലക്ഷ്മി, ജെപി എച്ച്എന്‍ സനില മറ്റ് ആരോഗ്യ പ്രവര്‍ത്തകരും പൊതുപ്രവര്‍ത്ത കരും പങ്കെടുത്തു.

സാന്ത്വന വാഹനം ഫ്‌ലാഗ് ഓഫ് ചെയ്തു

കോട്ടോപ്പാടം: തിരുവിഴാംകുന്ന് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോവിഡ് കാലത്തെ സാന്ത്വന വാഹനത്തിന്റെ ഫ്‌ലാഗ്ഓഫ് മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി റഫീഖ് കോങ്ങത് സാഹിബ് ഉദ്ഘാടനം നിര്‍വഹിക്കുന്നു.ചടങ്ങില്‍ എംഎസ്എഫ് പാലക്കാട് ജില്ലാ കമ്മിറ്റി അംഗം ഷൗക്കത്ത് തിരുവിഴംകുന്ന്,വാര്‍ഡ് മെമ്പര്‍ ഇര്‍ഷാദ് ഒ,എംഎസ്എഫ് പഞ്ചായത്ത് ജനറല്‍ സെക്രട്ടറി റാഷിക്ക്, യൂത്ത് ലീഗ് നേതാക്കളായ നവാസ് കളത്തില്‍,കുഞാപ്പുട്ടി കെ.ടി,ഉമ്മര്‍ വയമ്പന്‍ കെഎംസിസി പഞ്ചായത്ത് ഭാരവാഹികളായ ശിഹാബ് വി.പി,നജീബ് തയ്യില്‍ എന്നിവര്‍ സംബന്ധിച്ചു.

ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ വിതരണം

തെങ്കര: ഗ്രാമപഞ്ചായത്തിലെ 17 വാര്‍ഡുകളിലേക്ക് ഉള്ള കോവിഡ് 19 പ്രതിരോധ ഇമ്മ്യുണിറ്റി ബൂസ്റ്റര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൌക്കത്ത് അലി ഹോമിയോ ഡിസ്‌പെന്‍സറി ഡോക്ടര്‍.അനുപ യില്‍ നിന്ന് ഏറ്റു വാങ്ങി.വൈസ് പ്രസിഡന്റ് ടിന്റു,സ്ഥിരം സമിതി അധ്യക്ഷന്‍ ഉനൈസ് വിവിധ വാര്‍ഡ് മെമ്പര്‍മാര്‍,സന്നദ്ധ പ്രവര്‍ത്ത കര്‍ എന്നിവര്‍ പങ്കെടുത്തു.

മാതൃക പ്രവര്‍ത്തവുമായി എസ് വൈ എസ്

മണ്ണാര്‍ക്കാട്: വാഹന പരിശോധനയില്‍ ഡ്യൂട്ടി ചെയ്യുന്ന പോലീസ് , അധ്യാപകര്‍ , ഐഎജി വളണ്ടിയര്‍മാര്‍ ഉള്‍പ്പടെ യുള്ളവര്‍ക്ക് വിഭവ സമൃദ്ധമായ ഭക്ഷണവുമായി എസ് വൈ എസ് സ്വാന്തനം മണ്ണാര്‍ ക്കാട് മേഖല ടീമെത്തി . ഭക്ഷണം വെള്ളം തുടങ്ങി എല്ലാ വിഭവ ങ്ങളും അടങ്ങിയ കിറ്റാണ് ഇവര്‍ നല്‍കുന്നത് . ഈ കോവിഡ് 2 ആം തരംഗത്തില്‍ ജീവന്‍ പണയപ്പെടുത്തി ഡ്യൂട്ടി ചെയ്യുന്നവര്‍ക്ക് സ്വാന്തനം സ്പര്‍ശം തന്നെയാണ് എസ് വൈ എസ് നല്‍കുന്നത് .

അണുവിമുക്തമാക്കി ആര്‍ആര്‍ടി അംഗങ്ങള്‍

കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്തില്‍ കൊടുവാളിപ്പുറം 17-ാം വാര്‍ ഡില്‍ പൊതുസ്ഥലങ്ങളിലും കടകള്‍ പള്ളികള്‍ മദ്രസ്സകള്‍ . അമ്പ ലം എന്നിവയുടെ മുമ്പിലും ജനങ്ങള്‍ അതിവസിക്കുന്ന പ്രദേശങ്ങ ളിലും വാര്‍ഡ് മെമ്പര്‍ ,വാര്‍ഡിലെ ആര്‍ആര്‍ടി അംഗങ്ങള്‍ .സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് അണുനശീകരണം നടത്തി .
ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സ നും വാര്‍ഡ് മെമ്പറുമായ മുത്തനില്‍ റഫീന റഷീദ് ഉല്‍ഘാടനം ചെയ്തു. ആര്‍ആര്‍ടി അംഗങ്ങളായ റാഫി കളത്തില്‍ , ഫൈസല്‍ പോറ്റൂര്‍ . ഉമ്മര്‍ ഒറ്റകത്ത്,യൂസഫ് , ഫവാസ്, നിസാര്‍ മുത്തനില്‍ ,അനീസ് കെ, യാസര്‍ ശിബിലി സന്നദ്ധ പ്രവര്‍ത്തകരായ ബാവ കെ,റഷീദ് മുത്തനില്‍,മജീദ് പി ,മജീദ് കെ,സലീം നാലകത്ത്, രായിന്‍ കുട്ടി എന്നിവര്‍ സംബന്ധിച്ചു

കോവിഡ് പ്രതിരോധ വാഹനങ്ങള്‍ ഒരുക്കി യൂത്ത് ലീഗ്

കരിമ്പ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടു കളില്‍ പ്രയാസം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി യൂത്ത് ലീഗ് കരിമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ ”കോവിഡ് വാഹനങ്ങള്‍ ‘ ഓടിത്തുടങ്ങി.വാഹനങ്ങളുടെ ഫ്‌ലാഗ് ഓഫ് കര്‍മ്മം മുസ്ലിം ലീഗ് കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് യൂസുഫ് പാലക്കല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കാദര്‍ പറക്കാട് അധ്യക്ഷത വഹിച്ചു, ജനറല്‍ സെക്രട്ടറി ഷഹനാസ് എ.എച്ച്, ട്രഷറര്‍ അന്‍വര്‍ കരിമ്പ, താഹിര്‍ പറക്കാട്, ഇസ്മായില്‍ മാപ്പിളസ്‌കൂള്‍, ഇക്ബാല്‍ , ഗഫൂര്‍ തുടങ്ങയവര്‍ പങ്കെടുത്തു.

പൊതിച്ചോറുമായി റോട്ടറി ക്ലബ്ബ്

കല്ലടിക്കോട്:കോവിഡ് രോഗത്തിന്റെ പ്രതിസന്ധിയില്‍ വിറ ങ്ങലിച്ചു നില്‍ക്കുന്നവര്‍ക്ക് മുന്‍പില്‍ ‘പൊതിച്ചോറുമായി ഞങ്ങ ളുണ്ട് കൂടെ’ പ്രഖ്യാപിച്ച് വീട്ടു വാതില്‍ക്കല്‍ ഊണ് എത്തിക്കുക യാണ് കല്ലടിക്കോട് റോട്ടറി ക്ലബ്ബ് പ്രവര്‍ത്തകര്‍.മഹാമാരി കാലത്ത് ഭക്ഷണത്തിന് ബുദ്ധിമുട്ട് വരുന്ന സാഹചര്യത്തിലാണ്,കരിമ്പ പഞ്ചായത്തിന്റെ സമൂഹ അടുക്കളയില്‍ നിന്നും കോവിഡ്‌രോ ഗികള്‍ക്കും നിരാലംബര്‍ക്കുമായി ദിവസവും 70പേര്‍ക്ക് ഭക്ഷണം എത്തിക്കുന്നത്.റോട്ടറി പ്രസിഡന്റ് ഡോ.കെ.ജലീല്‍,
തുഷാര്‍ വി.കെ,അഡ്വ.ആദര്‍ശ്കുര്യന്‍,മനോജ് മൈക്കിള്‍,സിജോ ജോര്‍ജ്,മുഹമ്മദ് മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.

വാഹനസൗകര്യം ഒരുക്കി ബിജെപി

അലനല്ലൂര്‍:കോവിഡ് സംബന്ധമായ യാത്രകള്‍ക്ക് അലനല്ലൂര്‍ പഞ്ചായത്ത് പരിസരത്ത് 24 മണിക്കൂറും സൗജന്യമായി വാഹന സൗകര്യം ഒരുക്കി ബിജെപി എടത്തനാട്ടുകര ഏരിയ കമ്മറ്റി. രോഗികളുടെ ആശുപത്രി യാത്ര, ടെസ്റ്റ്, വാക്‌സിനേഷന്‍ സംബന്ധിച്ച യാത്രകള്‍ക്കും മറ്റു അവശ്യ ഘട്ടത്തിലും ഇവരെ ബന്ധപ്പെടാം.ഫോണ്‍: 9995973203, 9846735151, 9846836824

കുമരംപുത്തൂരിലും ബിജെപി വാഹന സൗകര്യം ഒരുക്കി

കുമരംപുത്തൂര്‍: പഞ്ചായത്ത് ബിജെപി പ്രവര്‍ത്തകര്‍ കോവിഡ് രോഗികള്‍ക്കു വേണ്ടി ഒരുക്കിയിട്ടുള്ള വാഹന സൗകര്യം ജില്ലാ സെക്രട്ടറി ബി മനോജ് ബിജെപി ഹെല്‍പ്പ് ഡെസ്‌ക് വാഹനം ഉദ്ഘാ ടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് സുബ്രഹ്മണ്യന്‍, ജില്ലാ കമ്മിറ്റി അംഗം രവീന്ദ്രന്‍, പഞ്ചായത്ത് ഭാരവാഹികളായ പ്രസാ ദ്,ബാലകൃഷ്ണന്‍, എസി മോര്‍ച്ച മണ്ഡലം പ്രസിഡണ്ട് ചാമി, മാതവന്‍ എന്നിവര്‍ പങ്കെടുത്തു.

ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ സഹായിച്ച ഏകോപനസമിതി ഭാരവാഹികള്‍

മണ്ണാര്‍ക്കാട്: ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ റജിസ്റ്റര്‍ ചെയ്ത അതിഥി തൊഴി ലാളികള്‍ക്ക് നല്കാനുള്ള സാധന സാമഗ്രികള്‍ വിതരണം ചെയ്യുന്നതിന് ലോറിയില്‍ കയറ്റുന്നതിന് സഹായം ചെയ്ത് ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് ഭാരവാഹികള്‍. മണ്ണാര്‍ക്കാട് ലേബര്‍ ഓഫിസ് ഉദ്യേഗസ്ഥര്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷ്യധാ ന്യങ്ങള്‍ സപ്‌ളെ കോ സ്ഥാപനത്തില്‍ നിന്നും വാഹനത്തില്‍ കയ റ്റുന്നതിന് സഹായം അഭ്യര്‍ത്ഥിച്ച് ഏകോപന സമിതി ജന: സെക്ര ട്ടറി രമേഷ് പൂര്‍ണ്ണിമയെ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. വിവരമറിയിച്ച ഉടന്‍ തന്നെ ഏകോപന സമിതി സെക്രട്ടറിയേറ്റ് അംഗങ്ങളായ സിഗ്‌നല്‍ കൃഷ്ണദാസ്, ഹാരിസ് മാളിയേക്കല്‍ എ ന്നിവര്‍ ഈ സേവനത്തിന് സന്നദ്ധത പ്രകടിപ്പിക്കുകയും 2 ദിവ സങ്ങളിലായി വിതരണം ചെയ്യേണ്ട മുഴുവന്‍ സാധനങ്ങളും വാഹ നങ്ങളില്‍ കയറ്റി നല്‍കുകയും ചെയ്തു.കടകള്‍ അടച്ച് ദുരിതത്തില്‍ ഇരിക്കുന്ന ഈ അവസരത്തിലും ഒരു സഹായം ആവശ്യപ്പെട്ട ഉടന്‍ അത് ചെയ്ത് നല്കിയ ഭാരവാഹികള്‍ക്ക് ലേബര്‍ ഓഫീസ് ഉദ്യേഗസ്ഥന്‍ ഷംസു നന്ദി രേഖപ്പെടുത്തി.

പച്ചക്കറി കിറ്റ് വിതരണം നടത്തി

മണ്ണാര്‍ക്കാട്: ലോക് ഡൗണ്‍ കാലത്ത് കഷ്ടത അനുഭവിക്കുന്നവര്‍ ക്കായി അരയങ്ങോട് പത്താം വാര്‍ഡില്‍ 350 ഓളം കുടുംബങ്ങള്‍ക്ക് ബി.ജെ.പി ഹെല്‍പ്പ് ഡസ്‌ക്കും, ആര്‍ ആര്‍ ട്ടി പ്രവര്‍ത്തക്കരും ചേര്‍ ന്ന് പച്ചക്കറി കിറ്റ് വിതരണം നടത്തി വാര്‍ഡ് കൗണ്‍സിലര്‍ പി. പ്രസാദിന്റെ നേതൃത്വത്തില്‍ ബിജു നെല്ലംമ്പാനി, വി.രാജേഷ്, പ്രവീണ്‍ പി.,രാജന്‍ പി.ചന്ദ്രന്‍ മണികണ്ഠന്‍ എന്നിവര്‍ നേതൃത്വം നല്‍കി.നിര്‍ധനരായ കുടുംബങ്ങള്‍ക്ക്, ഭക്ഷ കിറ്റ് വിതരണവും നടത്തുമെന്ന് കൗണ്‍സിലര്‍ പി.പ്രസാദ് പറഞ്ഞു

മിണ്ടാപ്രാണികള്‍ക്കും തണലായി മെമ്പര്‍ ജിഷ

അലനല്ലൂര്‍: കോവിഡ് ബാധിതരായ ആളുകളുടെ വീട്ടിലെ മിണ്ടാ പ്രാണികള്‍ക്കും തണലായി കരുതലിന്റെ മാതൃകയാവു കയാണ് ആലുംകുന്ന് വാര്‍ഡ് മെമ്പര്‍ എം.ജിഷ. ആടുകള്‍ക്കും മറ്റും ആവ ശ്യമായ തീറ്റ എത്തിച്ച് നല്‍കിയാണ് ജിഷ ശ്രദ്ധേയമാകുന്നത്. ആര്‍. ആര്‍.ടി അംഗങ്ങളായ പി.കുഞ്ഞമ്മു, സുധീര്‍ ഉമ്മര്‍ എന്നിവര്‍ ശേഖ രിച്ച് തീറ്റ ജിഷ സ്വന്തം സ്‌കൂട്ടറില്‍ വീടുകളില്‍ എത്തിക്കുകയാ യി രുന്നു. മിണ്ടാപ്രാണികള്‍ക്കായി ജിഷ കാണിക്കുന്ന കരുതലിന്റെ മാതൃക കയ്യടി നേടുകയാണ്.

ആയൂഷ് മന്ത്രാലയത്തിന്റെ ആയുഷ് 64 മരുന്നുകള്‍ മണ്ണാര്‍ക്കാട് വിതരണം ആരംഭിച്ചു.

മണ്ണാര്‍ക്കാട്:കോവിഡ് രോഗികള്‍ക്കുള്ള ആയ്യൂര്‍വേദ മരുന്ന് ആയൂ ഷ് 64 ന്റെ വിതരണം മണ്ണാര്‍ക്കാട് ആരംഭിച്ചു .കേന്ദ്ര ആയുഷ് മന്ത്രാലയം വികസിപ്പിച്ചെടുത്ത ഈ മരുന്നുകള്‍ മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റിയിലും തെങ്കര പഞ്ചായത്തിലുമാണ് ആദ്യ വിതര ണം. ട്രിപ്പിള്‍ ലോക് ഡൗണ്‍ ആയതിനാല്‍ രോഗികളുടെ പരിചരണ ത്തിനായി മണ്ണാര്‍ക്കാട് സേവാഭാരതി നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത് .കോവിഡ് രോഗികള്‍ 18 നും 60 പ്രായമായവര്‍ക്കാണ് മരുന്ന് നല്‍കുന്നത്. അതാതു പ്രദേശത്ത് നിശ്ചയിച്ച ആയ്യൂര്‍വ്വേദ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് കോവിഡ് രോഗിക്ക് മരുന്ന് വിതരണം ചെയ്യുന്നത്. തൊരാപുരത്ത് ഒരു രോഗിയുടെ ബന്ധുവിന് സേവാഭാരതി മണ്ണാര്‍ക്കാട് കോ-ഓഡിനേറ്റര്‍ എ.ശ്രീനിവാസന്‍ ആയൂഷ് 64 മരുന്നു നല്‍കി ഉദ്ഘാടനം ചെയ്തു ചടങ്ങില്‍ സേവാ ഭാരതി പ്രവര്‍ത്തകരായ പ്രസാദ്, വിജയന്‍ എന്നിവര്‍ പങ്കെടു ത്തു.വിവരങ്ങള്‍ക്ക്: 830 1864188, 9037 195567, 8547679787,9074751043

പച്ചക്കറി കിറ്റുകള്‍ നല്‍കി

മണ്ണാര്‍ക്കാട്:കോവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നുണ്ടായ സമ്പൂര്‍ ണ ലോക്ക് ഡൗണില്‍ പ്രയാസത്തിലായ മണ്ണാര്‍ക്കാട് നഗരസഭയിലെ ആണ്ടിപ്പാടം നെല്ലിപ്പുഴ വാര്‍ഡുകളിലെ കുടുംബങ്ങള്‍ പച്ചക്കറി കി റ്റുകള്‍ എത്തിച്ചു നല്‍കി.വാര്‍ഡ് കൗണ്‍സിലര്‍മാരായ മുഹമ്മദ് ഇബ്രാഹിം,ഹയറുന്നിസ ടീച്ചര്‍ എന്നിവരുടെ ഓണറേറിയും സുമന സ്സുകള്‍,പ്രവാസികള്‍,ഡിവൈഎഫ്‌ഐ മെമ്പര്‍ എ്ന്നിവരുടെ ശ്രമ ഫലമായാണ് ഇരുവാര്‍ഡുകളിലേയും 650 ഓളം വീടുകളിലേക്ക് പച്ചക്കറി കിറ്റുകള്‍ എത്തിച്ച് നല്‍കിയത്.വാര്‍ഡ് കൗണ്‍സി ലര്‍മാ രായ മുഹമ്മദ് ഇബ്രാഹിം,ഹയറുന്നിസ ടീച്ചര്‍,സുജീഷ്, ഹക്കീം, ജുനൈദ്,അമീന്‍,അബ്ബാസ്,ഷെഫീഖ്,റഫീഖ്,കാജ,ഗോപകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പിറന്നാള്‍ ആഘോഷത്തിന് മാറ്റിവെച്ച തുക കോവിഡ് പ്രവര്‍ത്തനത്തിന് നല്കി വ്യാപാരി

മകന്റെ പിറന്നാള്‍ ആഘോഷത്തിനായി മാറ്റി വെച്ച തുക കോവി ഡ് കാലത്ത് പ്രയാസം അനുഭവക്കുന്നവര്‍ക്കായി മാറ്റി വെച്ച വ്യാ പാരി മാതൃകയായി.ഏകോപന സമിതി മണ്ണാര്‍ക്കാട് യൂണിറ്റ് മെമ്പ റും ഹോസ്പിറ്റല്‍ ജംഗ്ഷനില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ജുനൈ ദാണ് മകന്‍ മുഹമ്മദ് ജസീമിന്റെ പിറന്നാള്‍ ആഘോഷത്തിനായി മാറ്റി വച്ച തുക നെല്ലിപ്പുഴ,വടക്കുംമണ്ണം മേഖലയിലെ പ്രയാസം പേറുന്ന ആളുകള്‍ക്ക് ഭക്ഷ്യകിറ്റ് വാങ്ങി നല്‍കുന്നതിനായി നല്‍ കിയത്.തുക വാര്‍ഡ് കൗണ്‍സിലര്‍ ഇബ്രാഹിമിന് ജുനൈദിന്റെ മകന്‍ പിറന്നാളുകാരനായ ജസീം കൈമാറി.ഏകോപന സമിതി എക്‌സിക്യുട്ടീവ് മെമ്പര്‍ ഹക്കീം സന്നിഹിതനായിരുന്നു.സ്ഥാപനം അടച്ചിട്ട് മറ്റു വരുമാനങ്ങള്‍ ഇല്ലാത്ത സമയത്തും ഇത്തരം ഒരു മാ തൃകാ പ്രവര്‍ത്തനം നടത്തിയതിന് ഏകോപനസമിതി ഭാരവാഹിക ള്‍ ജുനൈദിനെ അഭിനന്ദിച്ചു.

ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു

കോട്ടോപ്പാടം : പട്ടിക വർഗ്ഗ വികസന വകുപ്പ് കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ പൊതുവപ്പാടം, ആമക്കുന്ന്, കാരക്കാട്, മേക്കള പ്പാറ, പുളിക്കലടി, കോട്ടക്കുന്ന്, അമ്പലപ്പാറ, കരടിയോട്, ചൂരി യോട് തോട്കാട് തുടങ്ങിയ 10 പട്ടിക വർഗ്ഗ ഊരുകളിലെ 245 കുടും ബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്തു. കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് അക്കര ജസീന വിതരണോദ്ഘാടനം നിര്‍ വ്വഹിച്ചു. ക്ഷേമ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ പാറയിൽ മുഹ മ്മദാലി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർമാരായ നിജോ വർഗ്ഗീ സ്, ഒ ഇർഷാദ്, നൂറിൽ സലാം, ഒ ആയിഷ, എം രാധാകൃഷ്ണൻ മാസ്റ്റർ, റഷീദ പുളിക്കൽ, എസ്.ടി പ്രമോട്ടർമാരായ അപ്പു കുട്ടൻ, രാജാമണി എന്നിവര്‍ പങ്കെടുത്തു.

അണുനശീകരണ പ്രവര്‍ത്തനം നടത്തി

തെങ്കര: മണ്ഡലം കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ പൊതു ഇട ങ്ങളും, വ്യാപാരസ്ഥാപനങ്ങളും, കോവിഡ് പോസിറ്റീവായി കഴി ഞ്ഞിരുന്ന വീടുകളും അണുനശീകരണം നടത്തി. മണ്ഡലം കോ ണ്‍ഗ്രസ്സ് പ്രഹിഡണ്ട് ഹരിദാസ് ആറ്റക്കര,യൂത്ത് കോണ്‍ഗ്രസ്സ് നി യോജകമണ്ഡലം പ്രസിഡണ്ട് ഗിരീഷ് ഗുപ്ത,മോഹനന്‍ കാഞ്ഞി രംപാടത്ത്,ബേബി കൈനിക്കോട്,ഹരി വട്ടപ്പറമ്പ്, അല്ലാബക്‌സ്, മുത്തു കൈതോപാടം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അണുനശീകരണം നടത്തി..

കോട്ടോപ്പാടം:തിരുവിഴാംകുന്ന് മുസ്ലിം യൂത്ത് ലീഗിന്റെ യും, വൈറ്റ്ഗാര്‍ഡിന്റെ നേതൃത്വത്തില്‍ കോവിഡ് പോസിറ്റീവ് ആയ വീടുകളിലും, ടൗണിലെ ആശുപത്രി,ബാങ്ക്,ബസ്റ്റോപ്പ്,കടകള്‍ തുടങ്ങിയ സ്ഥലങ്ങളിലും അണു നശീകരണം നടത്തി. വൈറ്റ്ഗാ ര്‍ഡ് അംഗങ്ങളായ ഷൗക്കത്ത് തിരുവിഴാംക്കുന്ന്, റാഷിക് കോ ങ്ങത്ത്,വാര്‍ഡ്മെമ്പര്‍ ഇര്‍ഷാദ് ഒ, യൂത്ത് ലീഗ് നേതാക്കളായ ഉമ്മര്‍ വയമ്പന്‍,ശിഹാബ് വി.പി, ഫൈ സല്‍ സി.ടി എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!