പാലക്കാട്: കോവിഡ് 19 മൂന്നാം തരംഗം മുന്നില്‍ക്കണ്ടുള്ള പ്രതി രോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പാലക്കാട് ജില്ലാ ആശുപത്രി പൂര്‍ണമായും കോവിഡ് ആശുപത്രിയായി മാറ്റുന്നതിനാല്‍ ജില്ലാ ആ ശുപത്രി പ്രവര്‍ത്തനങ്ങള്‍ പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലേ യ്ക്ക് മാറ്റുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഇതിനായുള്ള നട പടി ക്രമങ്ങള്‍ക്ക് നാളെ (മെയ് 10) തുടക്കമാകും. ഇത് സംബന്ധിച്ച പ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ മന്ത്രിയുടെ അധ്യക്ഷതയി ല്‍ ഗവ. മെഡിക്കല്‍ കോളേജില്‍ അവലോകന യോഗം ചേര്‍ന്നു.
മെഡിക്കല്‍ കോളേജില്‍ ഒമ്പത് ഒ.പിയാണ് ഉദ്ദേശിക്കുന്നത്. ഒന്ന്, ര ണ്ട്, മൂന്ന് നിലകളിലായി ഒ.പി പ്രവര്‍ത്തിക്കും. രണ്ട് ജനറല്‍ വാര്‍ ഡുകള്‍ ഉണ്ടായിരിക്കും. 40 സ്ത്രീകള്‍, 60 പുരുഷന്‍മാര്‍ എന്ന അനു പാതത്തില്‍ 100 ബെഡുകള്‍ ക്രമീകരിക്കും. അത്യാഹിത വിഭാഗം ജില്ലാ ആശുപത്രിയില്‍ തന്നെയാകും പ്രവര്‍ത്തിക്കുക. ഐ.സി.യൂ ണിറ്റ് ഒരു മാസത്തിനകം പൂര്‍ണതോതില്‍ മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും. ജില്ലാ ആശുപ ത്രിയില്‍ നിന്ന് രോഗികളെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റുന്ന തിനായി 108 ആംബുലന്‍സ് സൗകര്യമൊരുക്കും. ആറ് ബെഡുക ളോടെ ഒരു ഐ.സി.യൂണിറ്റ് താത്ക്കാലികമായി സജ്ജമാക്കും. ല ബോറട്ടറി സംവിധാനങ്ങള്‍ ഒരു മാസത്തിനകം ലഭ്യമാക്കും. അതു വരെ സ്‌പെസിമെന്‍ ഇവിടെ നിന്ന് ശേഖരിച്ച് ജില്ലാ ആശുപത്രിയി ലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യും. എക്‌സ്- റേ സൗകര്യങ്ങള്‍ മെഡിക്കല്‍ കോളേജിലുണ്ട്. കൂടുതല്‍ സൗകര്യങ്ങള്‍ ആവശ്യം വരുന്ന മുറയ്ക്ക് ചെയ്ത് കൊടുക്കും. സി.ടി.സ്‌കാന്‍ സംവിധാനവും ഒരു മാസത്തിന കം സജ്ജമാക്കും. ഇ.സി.ജി എടുക്കുന്നതിനാവശ്യമായ ഒരു മെഷീന്‍ നിലവില്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. ആവശ്യമെങ്കില്‍ കൂടുതല്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
രണ്ട് കുടുംബശ്രീ യൂണിറ്റുകളെ ഉള്‍പ്പെടുത്തി രോഗികള്‍ക്കാവശ്യ മായ ഭക്ഷണമൊരുക്കും. ഓപ്പറേഷന്‍ തിയേറ്ററിന് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കുന്നതിന് മൂന്നു മാസമെങ്കിലും സമയമെടു ക്കും. മൈനര്‍ ഓപ്പറേഷനുകള്‍ നിലവില്‍ മെഡിക്കല്‍ കോളേജി ലുള്ള സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തി നടത്തും. ജില്ലാ ആശുപത്രിയില്‍ നടത്തേണ്ട ഓപ്പറേഷനുകള്‍ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലേ യ്ക്ക് മാറ്റും. ഒഫ്ത്താല്‍മോളജി, ഇ.എന്‍.ടി, ജനറല്‍ സര്‍ജറി, ഓര്‍ ത്തോ വിഭാഗങ്ങളുമായി ബന്ധപ്പെട്ടായിരിക്കും സൗകര്യങ്ങള്‍ ഒരു ക്കുക. വെള്ളം, വൈദ്യുതി സൗകര്യങ്ങള്‍ ഇടതടവില്ലാതെ ലഭ്യമാ ക്കുന്നതിന് നടപടികള്‍ സ്വീകരിക്കും. ആവശ്യമായിട്ടുള്ള മരുന്നു കള്‍ ലഭ്യമാക്കും. സീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് കുറച്ച് സമയമെടു ത്താണെങ്കിലും യാഥാര്‍ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലയില്‍ 5488 ബെഡുകള്‍ സജ്ജം: മന്ത്രി എ.കെ. ബാലന്‍
കോവിഡ് രണ്ടാം തരംഗത്തിൻ്റെ പശ്ചാത്തലത്തിൽ ജില്ലയില്‍ 5488 ബെഡുകള്‍ നിലവില്‍ സജ്ജീകരിച്ചിട്ടുള്ളതായി മന്ത്രി എ.കെ. ബാ ലന്‍ പറഞ്ഞു. വിവിധ സര്‍ക്കാര്‍ കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലാ യി 4171 ബെഡുകളും ജില്ലയിലെ സ്വകാര്യ ആശുപത്രികളിലായി 1317 ബെഡുകളുമാണ് സജ്ജമാക്കിയിട്ടുള്ളത്. സ്വകാര്യ ആശുപത്രി യില്‍ ആകെയുള്ളതിന്റെ 50 ശതമാനം കിടക്കകളാണ് കോവിഡ് ചികിത്സക്കായി എടുത്തിട്ടുള്ളത്. ജില്ലയില്‍ 294 ഓക്‌സിജന്‍ ബെഡു കളില്‍ 234 പേരും 119 ഐ.സി.യു. ബെഡുകളുള്ളതില്‍ 110 പേര്‍ വീ തവും ചികിത്സയിലുണ്ട്. ഓക്‌സിജന്‍, ഐ.സി.യു. സംവിധാനങ്ങളു ള്ള സ്വകാര്യ ആശുപത്രികളില്‍ 90 ശതമാനത്തോളം ബെഡുക ളി ലും ആളുകള്‍ ചികിത്സയിലുണ്ട്. ഓക്‌സിജന്‍, ഐ.സി.യു അല്ലാത്ത ബെഡുകളില്‍ 50 ശതമാനവും നിലവില്‍ ലഭ്യമാണ്.
കോവിഡ് രണ്ടാം തരംഗത്തെ അതിജീവിക്കാനുള്ള ഫലപ്രദമായ നടപടികള്‍ ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്. മൂന്നാം തരംഗം ഉണ്ടാ വുകയാണെങ്കില്‍ അതിനെ മുന്നില്‍കണ്ടുള്ള സംവിധാനങ്ങ ളും ജില്ലയില്‍ ഒരുക്കും. സര്‍ക്കാര്‍ – സ്വകാര്യ ആശുപത്രികള്‍, സി. എഫ് .എല്‍.ടി.സി, സി.എസ്.എല്‍.ടി. സി.കള്‍, ഡൊമിസിലറി കെയര്‍ സെ ന്ററുകള്‍ എന്നിവയില്‍ ആവശ്യമായ സജ്ജീകരണങ്ങളെല്ലാം ഒരു ക്കിയിട്ടുണ്ട്. ഇത്രയും സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ചികിത്സയുമായി ബന്ധപ്പെട്ട് നിലവില്‍ വലിയ ആശങ്ക ജില്ലയിലില്ല. എന്നാല്‍ അതിര്‍ ത്തി ജില്ലയായതുകൊണ്ട് വലിയ ജാഗ്രത ഏവരും കാണിക്കണം. രാജ്യത്തെ കോവിഡ് വ്യാപനം കൂടിയ 20 ജില്ലകളിലൊന്നാണ് പാലക്കാട് എന്നുള്ളത് ഗൗരവമായി കണക്കിലെടുക്കണമെന്നും മന്ത്രി വ്യക്തമാക്കി.
പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിനു തന്നെ മാതൃകയായ സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് മരണനിരക്ക് കുറയ്ക്കാ ന്‍ സാധിച്ചത്. ഏറ്റവും ഫലപ്രദവും മാതൃകാപരമായ ആരോഗ്യ പ്രവര്‍ത്തനവും ബോധവല്‍ക്കരണവും പരമാവധി ജനങ്ങളി ലെ ത്തിക്കാന്‍ കഴിഞ്ഞതിനാലാണ് ഒന്നാം ഘട്ടത്തില്‍ മഹാമാരിയെ നേരിടാന്‍ ജില്ലയ്ക്ക് സാധിച്ചത്.
ഓരോ ദിവസം കഴിയുംതോറും മരണനിരക്ക് കൂടുന്നതും രോഗിക ള്‍ വര്‍ധിക്കുന്നതും ആശങ്കപ്പെടുത്തുന്ന കാര്യമാണെങ്കിലും സര്‍ ക്കാരും ജില്ലാ ഭരണകൂടവും നിലവിലെ സാഹചര്യം നേരിടാന്‍ ആ വശ്യമായ ക്രമീകരണങ്ങള്‍ നടത്തുന്നുണ്ട്. പ്രതിരോധ പ്രവര്‍ത്ത നങ്ങളില്‍ ജില്ലാ ഭരണകൂടത്തോടൊപ്പം പൊതുജനങ്ങളും സഹക രിക്കണം. രോഗം വരാതെ തടയാന്‍ ഫലപ്രദമായ രീതി ബോധവ ത്ക്കരണ പരിപാടികളാണ്. ലോക്ക് ഡൗണിന്റെ ഗുണം രണ്ടാഴ്ച കഴിഞ്ഞാല്‍ മാത്രമേ ലഭിക്കൂ. വീടുകളില്‍ നിന്ന് കൂടുതലായി രോഗവ്യാപനം ഉണ്ടാകുമെന്നതിനാല്‍ വീടുകളില്‍ എല്ലാവരും കൃത്യമായി മാസ്‌ക്ക് ധരിച്ച് കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചു മുന്നോട്ടുപോകണം.
അട്ടപ്പാടി, വാളയാര്‍ ഉള്‍പ്പെടെയുള്ള ആദിവാസി മേഖലയിൽ ആളുകൾ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ രോഗവ്യാപനം ഉണ്ടാ കുന്നത് മുന്നില്‍ കണ്ട് ജില്ലാ ഭരണകൂടം ആവശ്യമായ സജ്ജീകരണ ങ്ങള്‍ ചെയ്യുന്നുണ്ട്. വാര്‍ഡുതല നിരീക്ഷണ സമിതിയുടെ പ്രവര്‍ത്ത നം കൂടുതല്‍ ശക്തമാക്കി മുന്നോട്ടു പോകണം. ഒന്നാംഘട്ടത്തില്‍ ജനങ്ങള്‍ കാണിച്ച പ്രതിരോധം ശക്തമായി തുടരണമെന്നും മന്ത്രി പറഞ്ഞു.
യോഗത്തില്‍ ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, സബ് കലക്ടര്‍ അര്‍ ജ്ജുന്‍ പാണ്ഡ്യന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.കെ.പി റീത്ത, മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ എം.എസ് പത്മനാഭന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് എന്നിവര്‍ പങ്കെടുത്തു.