മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ ഗതകാലചരിത്രത്തിന്റെ ശേഷിപ്പാ യ നെല്ലിപ്പുഴ പഴയ ഇരുമ്പുപാലം പൈതൃകസ്മാരകമാക്കണമെന്ന സ്വപ്നവും തുരുമ്പെടുക്കുന്നു.പട്ടണത്തിന്റെ പ്രൗഢ ചരിത്രത്തിന് തിലകക്കുറിയായി കിടക്കുന്ന ഇരുമ്പു പാലം പൈതൃക സ്മാരകമാ ക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. എന്നാല്‍ ചരിത്രസ്നേഹികളുടെ സ്വപ്നങ്ങളും അധികൃതരുടെ വാക്കുകളും ഫയലിലുറങ്ങുന്നതോടെ പാലം തുരുമ്പെടുത്ത് നശിക്കുകയാണ്. ഇതോടെ, വരുംതലമുറയ്ക്കും ചരിത്രസ്നേഹികള്‍ക്കും അറിവും വിസ്മയം പകരുന്ന പാലവും അതിന്റെ സാങ്കേതിക വൈദഗ്ധ്യവും ഇനി എത്രനാളെന്നത് ചോദ്യചിഹ്നമാകുകയാണ്. നെല്ലിപ്പുഴയ്ക്കു കുറുകെയാണ് ബ്രിട്ടീഷ് ഭരണകാലത്തിന്റെ സാങ്കേതിക വൈദ ഗ്ധ്യംകൊണ്ട് ശ്രദ്ധേയമാകുന്ന പാലം സ്ഥിതിചെയ്യുന്നത്. കരിങ്കല്‍ തൂണുകളില്‍ ബലമേറിയ ഇരുമ്പുകള്‍ ഘടിപ്പിച്ചാണ് പാലം നിര്‍മി ച്ചിട്ടുള്ളത്. വലിയ ചരക്കു വാഹനങ്ങളുള്‍പ്പടെ ഒരുകാലത്ത് സുഗമ മായി കടന്നുപോയത് ഈ പാലത്തിലൂടെയായിരുന്നു. പാലത്തിന്റെ അരിക് ഭിത്തികളെല്ലാം ഇരുമ്പുതൂണുകള്‍കൊണ്ടുള്ളതാണ്. നിര്‍ മാണവൈദഗ്ധ്യത്തിലെ ഈ പ്രത്യേകതകൊണ്ട് ആരേയും ആകര്‍ ഷിക്കുന്ന പാലം ഇന്ന് തുടര്‍സംരക്ഷണങ്ങളില്ലാതെ അവഗണന യി ലാണ്. നെല്ലിപ്പുഴയ്ക്കു കുറുകെ പുതിയ കോണ്‍ക്രീറ്റ് പാലം നിര്‍മി ച്ചതോടെയാണ് ഇരുമ്പുപാലം വിസ്മൃതിയിലേക്ക് നീങ്ങിയത്. തുടര്‍ ന്ന് രാത്രിയുടെ മറവില്‍ മാലിന്യ നിക്ഷേപത്തിന്റെയും സാമൂഹ്യ വിരുദ്ധരുടെയും താവളമായും ഇരുമ്പുപാലം മാറി. പ്ലാസ്റ്റിക മാലി ന്യങ്ങളും മനുഷ്യവിസര്‍ജ്യങ്ങള്‍ക്കുംപുറമെ കാട്ടുചെടികളും മൂടി പാലം അവഗണനയുടെ പ്രതീകമായി. ഇതോടെ മണ്ണാര്‍ക്കാട്ടെ ഒരു കൂട്ടം ചരിത്രസ്നേഹികളും പൊതുപ്രവര്‍ത്തകരും കൂട്ടായ്മകളുമെ ല്ലാം ഇരുമ്പുപാലം പൈതൃകസ്മാരകമാക്കി സംരക്ഷിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തി. വോയ്സ് ഓഫ് മണ്ണാര്‍ക്കാട് എന്ന സാമൂഹ്യകൂട്ടായ്മ ഇതിനുവേണ്ടി രംഗത്തിറങ്ങുകയും വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ നാളിതുവരെ യാതൊരു നടപടിയുമുണ്ടായിട്ടില്ല. ഇവരുള്‍പ്പെടെ നിരവധി കൂട്ടാ യ്മകളുടെയും വിദ്യാര്‍ഥികളുടെയും ശ്രമഫലമായി പാലം വൃത്തി യാക്കി വരുന്നുണ്ട്. സ്‌കൂള്‍ വിദ്യാര്‍ഥികളുള്‍പ്പടെ നിരവധിപേര്‍ ഇപ്പോഴും കാല്‍നടയാത്ര ചെയ്യുന്നത് ഈ പാലത്തിലൂടെയാണ്.
തുറന്നിടുന്ന ടൂറിസം സാധ്യത
നൊട്ടമല ഇറക്കമിറങ്ങിയാല്‍ മണ്ണാര്‍ക്കാട്ടേക്കുള്ള ഒരു സ്വാഗത കവാടംകൂടിയാണ് ഇരുമ്പുപാലം. പൈതൃകസ്മാരകമാക്കിയാല്‍ നിരവധി സാധ്യതകളും ഇരുമ്പുപാലം തുറന്നിടുന്നുണ്ട്. പ്രത്യേകിച്ച് ടൂറിസംസാധ്യതകള്‍. ഒഴിവുസമയങ്ങളില്‍ ആളുകള്‍ക്കുള്ള വി ശ്രമകേന്ദ്രമായി മാറ്റാമെന്നതാണ് പ്രധാനം. പാലത്തിലേക്കുള്ള വഴിയും പുഴയിലേക്കിറങ്ങുന്ന ചെറിയ നടപ്പാതകളും പൂചെടികള്‍ നട്ടും പുല്ല് വിരിച്ചും ആകര്‍ഷണീയമാക്കാം.സഞ്ചാരികള്‍ക്ക് ഭക്ഷണംകഴിക്കാനും വിശ്രമിക്കാനും ഒരിടമാകും. കൈവരികളില്‍ എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിച്ച് പ്രകാശപൂരിതമാക്കുകവഴി ഏറെ ആകര്‍ഷണീയമാകും. സിസിടിവി ക്യാമറകളും സ്ഥാപിക്കുകവഴി മാലിന്യനിക്ഷേപത്തിനും അറുതിയാവും. പാലത്തിന്റെ ഒരു ഭാഗത്തായി താല്‍ക്കാലിക സ്റ്റേജ് നിര്‍മിക്കുന്നതുവഴി വിവിധ പരിപാടികളുടെ പൊതുവേദിയായും ഉപകരിക്കാം. പാലത്തിന്റെ സുരക്ഷ ഉറപ്പാക്കി പാലത്തിനു മുകളില്‍ ട്രസ് വര്‍ക്ക് ചെയ്ത ഷീറ്റ് മേയുക, പാലത്തിലെ റോഡ് ടൈല്‍സ് പാകി വൃത്തിയാക്കുക, വശങ്ങളിലായി ചാരുബെഞ്ചുകള്‍ സ്ഥാപിക്കുക, പുഴ മലിനമാ ക്കാതെ ഇ ടോയ്ലറ്റ് സ്ഥാപിക്കുക, പുഴയുടെ രണ്ടു തീരങ്ങളും സംരക്ഷണഭിത്തികെട്ടുക, പാലത്തിന്റെ നിര്‍മാണവിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ബോര്‍ഡ് സ്ഥാപിക്കുക എന്നിവയെല്ലാം മുതല്‍ക്കൂട്ടാകും. ഇതുവഴി ടൂറിസ്റ്റ് കേന്ദ്രമായും പ്രഖ്യാപിക്കാം.
സമീപത്തെ എംഇടി ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, നെല്ലിപ്പുഴ ദാറുന്നജാത്ത് സ്‌കൂള്‍, മദ്രസ വിദ്യാര്‍ഥികള്‍,പരിസരവാസികളായ നെല്ലിപ്പുഴക്കാര്‍, ചേലേങ്കര, പച്ചക്കാട് പ്രദേശങ്ങളിലെ പൊതുജനങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍, ഓട്ടോതൊഴിലാളികള്‍ എന്നിവര്‍ക്കും ഏറെ പ്രയോജനപ്രദമാകുന്നതാണ് പാലത്തിന്റെ സൗന്ദര്യവത്കരണം.എംപി, എംഎല്‍എമാരുടെ പ്രാദേശിക വികസനഫണ്ട്. നഗരസഭ പദ്ധതി വിഹിതം, ആര്‍ക്കിയോളജിയുടെ പൈതൃകസ്മാരകസംരക്ഷണ ഫണ്ട്, ടൂറിസം ഫണ്ട്, മറ്റുസ്പോണ്‍സ ര്‍ഷിപ്പ് എന്നിവയിലൂടെ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ക്കും സൗന്ദര്യവത്കരണത്തിനും ഫണ്ട് കണ്ടെത്താവുന്നതേയുള്ളു. ബന്ധപ്പെട്ട വകുപ്പ് അധികൃതരുടെയും ജനപ്രതിനിധികളുടെയും ഗൗരവമായ സമീപനമാണ് ഇനി വേണ്ടതെന്ന് മണ്ണാര്‍ക്കാട്ടുകാര്‍ പറയുന്നു. ഇതുവഴി മണ്ണാര്‍ക്കാടിന്റെ പ്രൗഢിക്ക് തിളക്കമായി നെല്ലിപ്പുഴ ഇരുമ്പുപാലം പൈതൃകസ്മാരകമെന്ന പേരില്‍ ചരിത്രത്തിലിടംതേടും.