അഗളി:കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അട്ടപ്പാടിയിലേ ക്കുള്ള സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അഗളി എ എസ്പി പഥംസിംഗ് അറിയിച്ചു.അട്ടപ്പാടിയിലേക്കുള്ള അനാവശ്യ യാ ത്രകള്‍ രണ്ടാഴ്ചത്തേക്ക് കര്‍ശനമായി നിരോധിച്ചു. ആനക്കട്ടി, മുള്ളി, മട്ടത്തുക്കാട്,ആനമൂളി,മുക്കാലി ചെക്‌പോസ്റ്റുകളില്‍ പരിശോധന ഏര്‍പ്പെടുത്തുമെന്നും യാത്രക്കാര്‍ സഹകരിക്കണമെന്നും പോലീസ് അഭ്യര്‍ത്ഥിച്ചു.
മാസ്‌കും സാമൂഹിക അകലം പാലിക്കലും നിര്‍ബന്ധമാക്കും. കോ വിഡ് പ്രോട്ടോക്കോള്‍ ലംഘനങ്ങള്‍ കണ്ടെത്തിയാല്‍ പിഴ ഈടാ ക്കുകയോ കേസെടുക്കുകയോ ചെയ്യും.പൊതു ഇടങ്ങളിലും, കടക ളിലും, വാഹനങ്ങളിലും ഇത് ബാധകമാണ്.പരിശോധനക്കായി പ്ര ത്യേകം പോലീസ് സംഘങ്ങളെ നിയോഗിക്കും.കെട്ടിടത്തിനകത്തെ പരിപാടികളില്‍ നൂറും തുറസ്സായ സ്ഥലങ്ങളില്‍ ഇരുന്നൂറും പേര്‍ ക്കെ പങ്കെടുക്കാനാകൂ.രണ്ട് മണിക്കൂറില്‍ കൂടുതല്‍ ഒരു പരിപാടി യും അനുവദിക്കില്ല.പരാപാടികളില്‍ ഭക്ഷണം പൊതിയായി നല്‍ കേണ്ടതാണ്.കടകള്‍ രാത്രി ഒമ്പത് മണിക്ക് മുമ്പ് അടയ്ക്ക ണം. സിനിമാ തിയേറ്ററിലും ഭക്ഷണശാലകളിലും ഒരേ സമയം അമ്പത് ശതമാനം ആളുകള്‍ മാത്രമേയുള്ളൂ എന്ന് ഉറപ്പ് വരുത്തണം.ഭക്ഷ ണശാലകളില്‍ പാഴ്‌സലും ഹോം ഡെലിവറിയും പ്രോത്സാഹിപ്പി ക്കണം.രാത്രി ഒമ്പത് മുതല്‍ 11 വരെ പാഴ്‌സല്‍ സംവിധാനം അനു വദിക്കും.റമസാന്‍ നോമ്പ് തുറക്കലും മറ്റുമായി ആളുകള്‍ ഒത്ത് കൂടുന്നതു കഴിവതും ഒഴിവാക്കാന്‍ സമുദായ നേതൃത്വം ശ്രദ്ധിക്ക ണമെന്നും എഎസ്പി അഭ്യര്‍ത്ഥിച്ചു.
ഇന്നലെ രണ്ട് പോസിറ്റീവ് കേസുകളാണ് അട്ടപ്പാടിയില്‍ റിപ്പോര്‍ട്ട് ചെയ്തത്.നിലവില്‍ 46 പേര്‍ ചികിത്സയിലുണ്ട്.ഇതുവരെ 741 പേരാണ് പോസിറ്റീവ് ആയത്.10 പേര്‍ മരിച്ചു.ആദിവാസി വിഭാഗങ്ങളില്‍ നിന്നുള്ള 134 പേര്‍ രോഗബാധിതരായി.