കോവിഡ് ടെസ്റ്റിന് വിധേയരായതായി വകുപ്പ് മേധാവികളും ഓഫീസ് മേലധികാരികളും ഉറപ്പാക്കണം:ജില്ലാ കളക്ടര്‍
മണ്ണാര്‍ക്കാട്:ജില്ലയില്‍ കോവിഡ് രോഗവ്യാപനം നിയന്ത്രിക്കുന്നതി ന്റെ ഭാഗമായി, 2021 നിയമസഭ തെരഞ്ഞെടുപ്പ് ജോലിയില്‍ ഏര്‍പ്പെ ട്ടിരുന്ന റവന്യൂ ജീവനക്കാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, സ്‌പെഷ്യല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരും രോഗലക്ഷണം ഉള്ള എല്ലാ ഉദ്യോഗസ്ഥരും ഏപ്രില്‍ 17 ന് മുന്‍പായി കോവിഡ് ടെസ്റ്റിന്(ആര്‍ ടി.പി.സി.ആര്‍) വിധേയരാകണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജി ല്ലാ പോലീസ് മേധാവി, ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍, തഹ സില്‍ദാര്‍മാര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.വിവിധ വകുപ്പുകളില്‍ നിന്നും തെരഞ്ഞെ ടുപ്പ് ജോലിക്ക് നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥര്‍ കോവിഡ് ടെസ്റ്റിന് വിധേയരായിട്ടുണ്ടെന്ന് വകുപ്പ് മേധാവികളും ഓഫീസ് മേലധികാ രികളും ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.പോളിംഗ് ഉദ്യോ ഗസ്ഥര്‍, ഏജന്റുമാര്‍ എന്നിവര്‍ ടെസ്റ്റിന് വിധേയരാകണമെന്ന നിര്‍ ദ്ദേശം ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാരും തഹസില്‍ദാര്‍മാരും നല്‍കേണ്ടതും ടെസ്റ്റ് നടത്തിയതായി ഉറപ്പു വരുത്തേണ്ടതുമാ ണ്. വെബ് കാസ്റ്റിംഗില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ടെസ്റ്റ് നടത്തിയതായി അക്ഷ യ കേന്ദ്രം ജില്ലാ കോഡിനേറ്റര്‍ ഉറപ്പുവരുത്തേണ്ടതാണ്. ഹരിത കര്‍ മ്മ സേനാംഗങ്ങള്‍ ടെസ്റ്റിന് വിധേയരായതായി നഗരസഭ /പഞ്ചായ ത്ത് സെക്രട്ടറിമാര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.