തച്ചമ്പാറ:മീന്‍ പിടിക്കുന്നതിനിടെ കാഞ്ഞിരപ്പുഴ ഡാമില്‍ വച്ച് ഇടി മിന്നലേറ്റ് പൊതുപ്രവര്‍ത്തകന്‍ മരിച്ചു.മുന്‍ തച്ചമ്പാറ പഞ്ചായത്ത് അംഗവും സിപിഎം പിച്ചളമുണ്ട ബ്രാഞ്ച് കമ്മിറ്റി അംഗവുമായ ഗണേഷ്‌കുമാര്‍ (ബേബി -46) ആണ് മരിച്ചത്.തിങ്കളാഴ്ച വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.ഡാം മത്സ്യ സൊസൈറ്റി അംഗം കൂടിയായ ഗണേഷ് കുമാറും സഹപ്രവര്‍ത്തകരും പരസില്‍ കയറി വലയിടുന്നതിനിടെയാണ് മിന്നലേറ്റത്.പുഴയില്‍ വീണ ഇദ്ദേഹത്തെ സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് എടുത്ത് സമീപത്തെ സ്വകാര്യ ആശുപ ത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. മാതാപിതാക്കള്‍: രാമദാസ്, അമ്മിണി.ഭാര്യ:സുനില.മക്കള്‍:സിനോഗ് (17)ശ്രീരാഗ് (13).