മണ്ണാര്‍ക്കാട്:കേരളത്തില്‍ റമദാന്‍ വ്രതാരംഭം നാളെ.കാപ്പാട് മാ സപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (ചൊവ്വ) റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ് ലിയാര്‍,കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമുലുല്ലൈലി,സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.
ഇനി വിശ്വാസികള്‍ക്ക് വ്രതപുണ്യങ്ങളുടെ നാളുകള്‍. സത്പ്രവര്‍ ത്തിക്ക് പത്തിരട്ടി പ്രതിഫലം കിട്ടുന്ന മാസം.മനസ്സും ശരീരവും ആത്മസംസ്‌കരണം ചെയ്‌തെടുക്കുവാന്‍ ഇസ്ലാം മത വിശ്വാസിക ള്‍ക്ക് ആണ്ടിലൊരിക്കലെത്തുന്ന മാസമാണ് പരിശുദ്ധ റമദാന്‍. പുണ്യങ്ങളുടെ പൂക്കാലമെന്ന് അറിയപ്പെടുന്ന പരിശുദ്ധ റമദാനില്‍ ഒരു മാസക്കാലം പകല്‍ ഭക്ഷണ പാനീയങ്ങള്‍ വെടിഞ്ഞ് ആത്മീയ കാര്യങ്ങളില്‍ വിശ്വാസികള്‍ മുഴുകും.വീടും ആരാധാനലയങ്ങളും കഴുകി വൃത്തിയാക്കി നോമ്പിനെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ ആഴ്ചകള്‍ക്ക് മുന്നേ തുടങ്ങിയിരുന്നു.