പുലാപ്പറ്റ: വ്യത്യസ്ത മേഖലകളില്‍ പുരസ്‌കൃതരായ മൂന്ന് തലമുറക ളിലെ വിദ്യാര്‍ത്ഥികളെയും അവരുടെ ഗുരുനാഥനേയും ഒരേ വേദി യില്‍ ആദരിച്ച് പുലാപ്പറ്റ ശബരി സെന്‍ട്രല്‍ യു.പി.സ്‌ക്കൂള്‍.’ ആദര പഞ്ചകം അനുമോദനത്രയം’ എന്ന പേരില്‍ നടന്ന സംഗമ വേദിയില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളായ ചെമ്പൈ പുരസ്‌കാര ജേതാവ് രാഗരത്‌നം മണ്ണൂര്‍ രാജകുമാരനുണ്ണി, നാടകാചാര്യന്‍ കാളിദാസ് പുതുമന, ചരി ത്രകാരനും അധ്യാപകനുമായ ടി.ബാലകൃഷ്ണന്‍ മാസ്റ്റര്‍, അസി. സിറ്റി പോലീസ് കമ്മീഷണര്‍ സി.എം.ദേവദാസ് ,കടമ്പഴിപ്പുറം ഗ്രാമപഞ്ചാ യത്ത് പ്രസിഡന്റ് ശാസ്തകുമാര്‍ ഇവരുടെയെല്ലാം അധ്യാപകനായ പി.രാമകൃഷ്ണമന്നാടിയാര്‍ എന്നിവരാണ് ഒരേ വേദിയില്‍ വച്ച് ആദരി ച്ചത്. അതോടൊപ്പം പുതു തലമുറയിലെ കഥാകാരി 2021 ലളിതാം ബിക അന്തര്‍ജനം അഗ്‌നിസാക്ഷി അവാര്‍ഡ് ജേതാവ് പുണ്യ.സി. ആര്‍, വടംവലിയില്‍ കേരള ടീം ഗോള്‍ഡ് മെഡല്‍ ജേതാവ് ആര്യ ലക്ഷ്മി, പി.സി.എം അവാര്‍ഡ് ജേതാവും വിദ്യാലയത്തിലെ പ്രീ പ്രൈ മറി അധ്യാപികയുമായ ടി.പി.സുധ തുടങ്ങിയവരേയും അനുമോദി ച്ചു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുനിതാ ജോസ ഫ് ഉദ്ഘാടനം ചെയ്തു. കടമ്പഴിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ശാസ്ത കുമാര്‍, വാര്‍ഡംഗം എം എന്‍..വേണുഗോപാല്‍, ജനപ്രതിനിധിക ളായ ഒ.ശ്രീകുമാരി, എം.വിനോദ് കുമാര്‍, മാനേജര്‍ പി.മുരളീധരന്‍, പ്രധാനഅധ്യാപകന്‍ സി.സുരേഷ്, എം.വിജയ ലക്ഷമി, കെ.സി.ലത, കെ.സി. വരദ, എസ്.ഗീത, പി.ടി.എ.വൈസ് പ്രസിഡന്റ് അഭിലാ ഷ്ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ആദരിക്കപ്പെട്ടവരുടേയും അനു മോദിക്കപ്പെട്ടവരുടേയും തയ്യാറാക്കിയ വീഡിയോ പ്രദര്‍ശനവും ഉണ്ടായിരുന്നു.