മണ്ണാര്‍ക്കാട്:അഞ്ചിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്ന പ്ര ദേശങ്ങള്‍ കണ്ടയ്ന്‍മെന്റ് സോണുകളായി കണക്കാക്കും. ഇവിടങ്ങ ളില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നതും കോവിഡ് പ്രോട്ടോകോ ള്‍ ലംഘനവും സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധിക്കുന്നുണ്ട്. മാര്‍ച്ച് അവസാന ആഴ്ച മുതല്‍ ഏപ്രില്‍ 10 വരെ പ്രഖ്യാപിച്ച അക ത്തേത്തറ, അമ്പലപ്പാറ, ചിറ്റൂര്‍-തത്തമംഗലം, എരിമയൂര്‍, കൊടുമ്പ്, കൊല്ലങ്കോട്, കുലുക്കല്ലൂര്‍, കുത്തനൂര്‍, മണ്ണൂര്‍, മുതലമട, ഒറ്റപ്പാലം, പാലക്കാട്, പറളി, പെരിങ്ങോട്ടുകുറിശ്ശി, പെരുവമ്പ്, പുതു നഗരം, ഷൊര്‍ണൂര്‍, തരൂര്‍, വടക്കഞ്ചേരി, വടവന്നൂര്‍ വല്ലപ്പുഴ, വണ്ടാ ഴി എന്നിവയാണ് കണ്ടയ്ന്‍മെന്റ് സോണായി കണ്ടെത്തിയിരിക്കു ന്നത്. കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കുന്ന പഞ്ചായ ത്ത്/ നഗരസഭകളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയോ അവിടങ്ങളി ല്‍ നിന്നും മറ്റു പഞ്ചായത്തുകളിലേക്കും തിരിച്ചുമുള്ള പ്രവേശനം വിലക്കുകയോ ചെയ്യുന്നില്ല.

അതേ സമയം കോവിഡ് പ്രതിരോധം ശക്തിപ്പെടുത്തുക ലക്ഷ്യമിട്ട് നിയമിച്ചിട്ടുള്ള സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ സജീവമായി നിരീക്ഷ ണം നടത്തുന്നതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. കൂടുതല്‍ രോഗം സ്ഥിരീകരിക്കുന്നതും കണ്ടെയ്ന്‍മെന്റ് സോണു കളായി കണ്ടെത്തുന്നതുമായ പഞ്ചായത്ത്/നഗരസഭകളില്‍ കൂടു തല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ട്. ഇവിടങ്ങളില്‍ മാസ്‌ക് ധരിക്കുക, സാനിറ്റെസര്‍ ഉപയോഗം, ശാരീരിക അകലം പാലിക്കുക ഉള്‍പ്പെ ടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കപ്പെടുന്നു ണ്ടോയെന്നും നിരീക്ഷിച്ചു വരുന്നുണ്ട്. ജില്ലയിലാകെ 111 സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെയാണ് നിയമിച്ചിട്ടുള്ളത്. ഇന്ന് 109 കോവിഡ് പ്രോട്ടോകോള്‍ ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ആരോഗ്യവകുപ്പ് കുടുംബശ്രീയുടെ സഹകരണത്തോടെ കോവിഡ് പരിശോധന ഊര്‍ജിതമാക്കുകയും വാക്‌സിനേഷന്‍ പ്രോത്സാഹിപ്പിക്കു ന്നതി നുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി വരുകയും ചെയ്ത് വരുന്നതായി അധി കൃതര്‍ അറിയിച്ചിട്ടുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!