മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ കുരുത്തിച്ചാല്‍ ഭാഗത്തെ മരംമുറി റെ വന്യു വകുപ്പ് ഇടപെട്ട് തടഞ്ഞു.സ്വകാര്യ വ്യക്തി മരം മുറിക്കുന്നത് നിര്‍ദിഷ്ട കുരുത്തിച്ചാല്‍ ഇക്കോ ടൂറിസം പദ്ധതിയ്ക്കായി കണ്ടെ ത്തിയ ഭൂമിയില്‍ നിന്നാണോയെന്ന സംശയം ഉടലെടുത്തതിനെ തുടര്‍ന്നാണ് നടപടി.ഇത് സംബന്ധിച്ച പരിശോധന നടത്താന്‍ താലൂ ക്ക് സര്‍വേയര്‍ക്ക് തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.നാളെ സര്‍വേയര്‍ സ്ഥലത്ത് പരിശോധന നടത്തുമെന്നാണ് വിവരം.
മിച്ച ഭൂമിയില്‍ നിന്നുമാണ് മരംമുറി നടന്നതെന്ന് തെളിഞ്ഞാല്‍ നിയമനടപടി സ്വീകരിക്കുമെന്ന് റെവന്യുവകുപ്പ് അധികൃതര്‍ അറി യിച്ചു.പത്തോളം മരങ്ങളാണ് കുരുത്തിച്ചാല്‍ പുഴയോരത്തുള്ള നി ന്നും പറമ്പില്‍ മുറിച്ചിരിക്കുന്നത്.സംഭവം ശ്രദ്ധയില്‍പ്പെട്ട തഹസി ല്‍ദാര്‍ ഇടപെട്ടാണ് മരംമുറിക്കല്‍ നിര്‍ത്തി വെപ്പിച്ചത്.തങ്ങളുടെ ഭൂമിയില്‍ നിന്നാണ് മരം മുറിച്ചതെന്നാണ് സ്വകാര്യ വ്യക്തി പറയു ന്നത്.കുരുത്തിച്ചാലില്‍ ഇക്കോ ടൂറിസം പദ്ധതി നടപ്പിലാക്കുന്ന തിനായാണ് റെവന്യുവകുപ്പിന്റെ നേതൃത്വത്തില്‍ സര്‍വേ നടത്തി രണ്ടരയേക്കറോളം മിച്ച ഭൂമി കണ്ടെത്തിയത്.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് കഴിഞ്ഞ മാസം തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് സമര്‍പ്പിച്ചിരുന്നു.