അലനല്ലൂര്‍:കര്‍ഷക താല്‍പ്പര്യം സംരക്ഷിക്കുന്നവരെ തിരിച്ചും സഹായിക്കാന്‍ കര്‍ഷകര്‍ ബാധ്യസ്ഥരാണെന്ന് രാഷ്ട്രീയ കിസാന്‍ മഹാ സംഘ് സംസ്ഥാന ജനറല്‍ കണ്‍വീനര്‍ അഡ്വ.ബിനോയ് തോ മസ്.രാഷ്ട്രീയ കിസാന്‍ മഹാസംഘ് പാലക്കാട് ജില്ലാ കമ്മിറ്റി നട ത്തുന്ന വാഹന ജാഥയുടെ ഉദഘാടനം എടത്തനാട്ടുകരയില്‍ നിര്‍വ ഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകരെ ദ്രോഹിക്കു ന്നവരെ പാഠം പഠിപ്പിക്കണം.ഇന്ത്യയുടെ കരുത്ത് കര്‍ഷകരാണെ ന്നും അവരെ സംരക്ഷിക്കേണ്ടത് സര്‍ക്കാരുകളുടെ ബാധ്യതയാ ണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ജില്ലാ വൈസ് പ്രസിഡണ്ട് പി.പി ഏനു അദ്ധ്യക്ഷത വഹിച്ചു , ജാഥാ ക്യാപ്റ്റന്‍ ഹരിദാസ് കല്ലടിക്കോട്, ടി.കെ ഷംസുദീന്‍, കെ.ടി ഹംസ പ്പ , മാമ്മച്ചന്‍ പൊന്‍ പാറ, ഉമ്മര്‍ മനച്ചി ത്തൊടി , കെ അബൂബക്കര്‍ ഹംസ പി , ഉമ്മര്‍ ,അബ്ദുസമദ്, സംസാരിച്ചു. ജാഥയുടെ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍, ടി കെ ഇപ്പു , തുടങ്ങിയവര്‍ സംസാരിച്ചു.