മണ്ണാര്‍ക്കാട്:ജില്ലയില്‍ 8303 ആബ്‌സന്റീ വോട്ടര്‍മാര്‍ കൂടി വോട്ട് രേ ഖപ്പെടുത്തി.മാര്‍ച്ച് 26നാണ് ആബ്‌സന്റീ വോട്ട് രേഖപ്പെടുത്തല്‍ ആ രംഭിച്ചത്.മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ മൂന്ന് ദിവസത്തിനിടെ 564 പേ രാണ് വോട്ട് രേഖപ്പെടുത്തിയത്.കോവിഡ് രോഗബാധിതര്‍, നിരീക്ഷ ണത്തില്‍ ഇരിക്കുന്നവര്‍,ഭിന്നശേഷിക്കാര്‍,80 വയസ്സിന് മുകളിലു ള്ളവര്‍ എന്നിവരെയാണ് ആബ്‌സെന്റീ വോട്ടര്‍മാരായി കണക്കാ ക്കിയിട്ടുള്ളത്.ജില്ലയിലാകെ 24978 ആബ്‌സെന്റീ വോട്ടര്‍മാരാണു ള്ളത്. ഉദ്യോഗസ്ഥര്‍ ഈ വിഭാഗക്കാരുടെ വീടുകളില്‍ ഏപ്രില്‍ ഒന്നു വരെ നേരിട്ടെത്തിയാണ് പോസ്റ്റല്‍ ബാലറ്റ് വഴി വോട്ട് ചെയ്യിപ്പിക്കു ക.ജില്ലയിലെ 12 നിയോജക മണ്ഡലങ്ങളിലായി അഞ്ച് പോളിംഗ് ഉദ്യോഗസ്ഥരടങ്ങുന്ന 235 ടീമുകളാണ് ആബ്സെന്റീ വോട്ടര്‍മാരെ വോട്ട് ചെയ്യിപ്പിക്കുന്നത്.

നിയോജകമണ്ഡലം, രേഖപ്പെടുത്തിയ വോട്ടുകള്‍ എന്നിവ യഥാക്രമം:

തൃത്താല – 406
പട്ടാമ്പി – 769
ഷൊര്‍ണൂര്‍ – 884
ഒറ്റപ്പാലം – 514
കോങ്ങാട് – 549
മലമ്പുഴ – 771
പാലക്കാട് – 651
തരൂര്‍ – 644
ചിറ്റൂര്‍ – 1055
നെന്മാറ – 749
ആലത്തൂര്‍ – 747

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!