മണ്ണാര്‍ക്കാട്:സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹി ക്കുന്ന എ വിജയലാഘവന് നയിക്കുന്ന വടക്കന്‍മേഖല എല്‍ഡിഎഫ് വികസന മുന്നേറ്റ ജാഥയ്ക്ക് മണ്ണാര്‍ക്കാട് ആവേശകരമായ സ്വീകര ണം.നൂറ് കണക്കിന് പ്രവര്‍ത്തകരുടെ അകമ്പടിയോടെ മണ്ണാര്‍ക്കാട് നഗരത്തില്‍ ഒരുക്കിയ സ്വീകരണ വേദിയിലേക്ക് ജാഥാ നായകനെ സ്വീകരിച്ചു.
പൊതുയോഗത്തില്‍ ജോസ് ബേബി അധ്യക്ഷനായി.എ വിജയരാഘ വന്‍,പികെ ശശി എംഎല്‍എ,ഗിരിജ സുരേന്ദ്രന്,സി.കെ രാജേന്ദ്രന്, വി ചാമുണ്ണി,കെ പി സുരേഷ് രാജ്,കാസിം ഇരിക്കൂര്‍,കെപി രാജേന്ദ്ര ന്,ജോസ് ചെമ്പേരി,ജോസ് ജോസഫ്,യു ടി രാമകൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
തിങ്കളാഴ്ച ജില്ലയിലേക്ക് പ്രവേശിച്ച ജാഥ ചൊവ്വാഴ്ച രാവിലെ കൂറ്റനാട് നിന്നാണ് പ്രയാണം ആരംഭിച്ചത്.തുടര്‍ന്ന ചെര്‍പ്പുളശ്ശേരി,ഒറ്റപ്പാലം എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് മണ്ണാര്‍ക്കാടെത്തി യത്.ശേഷം പാലക്കാട് കോട്ടമൈതാനത്ത് സമാപിച്ചു.ബുധനാഴ്ച ജാഥ കോങ്ങാട്,ചിറ്റൂര്‍,കൊല്ലങ്കോട്,ആലത്തൂര്‍ എന്നിവടങ്ങളിലെ സ്വീകരണത്തിന് ശേഷം വടക്കഞ്ചേരിയില്‍ സമാപിക്കും.