മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് പുതിയ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസ് (ഡി.വൈ.എസ്.പി) നിലവില്‍ വന്നു. നിലവിലെ മണ്ണാര്‍ ക്കാട് പൊലീസ് സ്റ്റേഷനിലാണ് പുതിയ ഡി.വൈ.എസ്.പി ഓഫീസ് പ്രവര്‍ത്തിക്കുക. ഓണ്‍ ലൈനില്‍ നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറാ യി വിജയന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ.എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ അധ്യക്ഷനായി.വി.കെ ശ്രീകണ്ഠന്‍ എംപി മുഖ്യാഥിതിയായിരുന്നു.
മണ്ണാര്‍ക്കാട് നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,തെങ്കര പഞ്ചായത്ത് പ്രസിഡന്റ് എ ഷൗക്കത്ത്,കരിമ്പുഴ പഞ്ചായത്ത് പ്ര സിഡന്റ് ഉമ്മര്‍ കുന്നത്ത്,മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈ സ് പ്രസിഡന്റ് മുഹമ്മദ് ചെറൂട്ടി,കൗണ്‍സിലര്‍ സി പുഷ്പാനന്ദ്,ജില്ലാ പോലീസ് അഡീഷണല്‍ സൂപ്രണ്ട് പിബി പ്രഷോഭ്,പാലക്കാട് സ്‌പെ ഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി സി ബിജുകുമാര്‍,കെപിഒഎ ജില്ലാ പ്രസിഡന്റ് ടി ഷിജു എബ്രഹാം,ഷൊര്‍ണൂര്‍ ഡിവൈഎസ്പി പി സി ഹരിദാസ് എന്നിവര്‍ സംസാരിച്ചു.
സംസ്ഥാനത്ത് 25 പുതിയ സബ് ഡിവിഷനുകളാണ് നിലവില്‍ വന്നത്. മണ്ണാര്‍ക്കാട് പുതിയ ഡി.വൈ.എസ്.പി ഓഫീസ് നിലവില്‍ വന്നതിലൂടെ മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരി, ശ്രീകൃഷ്ണപുരം, നാട്ടുക ല്‍, കല്ലടിക്കോട്, കോങ്ങാട് സ്റ്റേഷന്‍ പരിധിയിലെ ജനങ്ങള്‍ക്കാണ് പ്രശ്‌ന പരിഹാരങ്ങള്‍ എളുപ്പത്തില്‍ സാധ്യമാവുക. നിലവില്‍ കണ്ണൂര്‍ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ.്പി.ഇ സുനില്‍ കുമാറി നെയാണ് മണ്ണാര്‍ക്കാട് സബ് ഡിവിഷനിലേക്ക് നിയോഗിച്ചിട്ടുള്ളത്. സുനില്‍ കുമാര്‍ തിങ്കളാഴ്ച്ച ചാര്‍ജെടുക്കുമെന്നാണ് അറിയുന്നത്. തുടര്‍ന്ന് ഡി.വൈ.എസ്.പി കാര്യാലയവും പൊലീസ് വിങും സജ്ജമാവും.