കോട്ടോപ്പാടം:വര്‍ത്തമാനകാലത്തെ അനീതികള്‍ക്കെതിരെ പ്രതി കരിക്കാന്‍ സാഹിത്യകാരന്‍മാരും കലാകാരന്‍മാരും തയ്യാറാകണ മെന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാര ജേതാവ് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അപ്രിയ സത്യങ്ങള്‍ വിളിച്ച് പറയാനും പ്രതികരിക്കാന്‍ ശേഷിയുള്ള തലമുറയേയാണ് വാര്‍ത്തെ ടുക്കേണ്ടത്.അവരില്‍ ഉണര്‍ന്നിരിക്കുന്ന സര്‍ഗ ചേതനകളെ പ്രോ ത്സാഹിപ്പിക്കണം. ചിന്തിക്കുന്നവരും എഴുത്തുകാരും കലോപാസ കരുമാണ് ലോകത്തില്‍ മാറ്റം കൊണ്ട് വന്നിട്ടുള്ളത്.ഒരു സര്‍ഗ പ്രതിഭയും ഒരിക്കലും തന്റെ ജാതിക്കോ സങ്കുചിത വികാരങ്ങള്‍ക്ക് വേണ്ടിയോ നിലകൊള്ളില്ലെന്നും അദ്ദേഹം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ ഇല്യാസ് താളിയില്‍ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ഷെരീഫ്,ഹുസൈന്‍ കോളശ്ശേരി, കെ.എന്‍.സുശീല,സീമ കൊങ്ങശ്ശേരി, വി.പ്രീത,കല്ലടി അബൂബക്കര്‍,ബിന്ദു കളപ്പാറ ,ഇ.രജനി ,ഒ.ഫിറോസ്, പി.വിലാസിനി, റഷീദ് കല്ലടി,കെ. നാസര്‍ ഫൈസി, വി.സുരേഷ്‌കുമാര്‍,എ.ഇ.ഒ ഒ.ജി. അനില്‍കുമാര്‍, ജനറല്‍ കണ്‍വീനര്‍ പി.ജയശ്രീ, എന്‍.എസ്. നൗഷാദ്,ഹമീദ് കൊമ്പത്ത്, വി.സുകുമാരന്‍, എ.ആര്‍.രവിശങ്കര്‍, എസ്.ആര്‍.ഹബീബുള്ള സംബന്ധിച്ചു.