മണ്ണാര്‍ക്കാട്: കേരളത്തിലെ സി.പി.എം സംരക്ഷിക്കുന്നത് സ്വന്തം പാര്‍ട്ടിയിലെ കാപാലികരെയും കാമവെറിയന്‍മാരെയും ആണെന്ന് സാംസ്‌കാരിക സാഹിതി സംസ്ഥാന ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്ക ത്ത്.പ്രിയദര്‍ശിനി സാംസ്‌കാരികവേദി മണ്ണാര്‍ക്കാട് ബസ്റ്റാന്‍ഡ് പരിസരത്ത് വെച്ച് സംഘടിപ്പിച്ച സാംസ്‌കാരിക പ്രതിരോധവും, ഏകാംഗ നാടകവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു. സ്വന്തം പാര്‍ട്ടിയിലെ ചിന്തിക്കുന്ന ചെറുപ്പക്കാരെ യുഎപിഎ ചുമത്തി തുറുങ്കില്‍ അടക്കുന്ന നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേത്. അട്ടപ്പള്ളത്തെ സഹോദരിമാരെ പിച്ചിച്ചീന്തിയ കാമവെറിയന്‍മാരെയും,ഷുഹൈബിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കാപാലികരെയും സംരക്ഷിക്കുന്ന നിലപാട് സ്വീകരിക്കുന്ന ഇടതുപക്ഷ സര്‍ക്കാറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും കേരളത്തിന് അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. പ്രിയദര്‍ശിനി സാംസ്‌കാരികവേദി ചെയര്‍മാന്‍ ഷിഹാബ് കുന്നത്ത് അധ്യക്ഷതവഹിച്ചു.ഡി.സി.സി സെക്രട്ടറി അഹമ്മദ് അഷ്‌റഫ് ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി ഷെരീഫ്,ബോബന്‍ മാട്ടുമന്ത,ഗിരീഷ് ഗുപ്ത,റജീം കല്ലായി,ശിവദാസ്,വി.പ്രീത,ഫസീല്‍ പൊതിയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് സുനിത മനോജ് കോഴിക്കോട് ഏകാംഗ നാടകവും അവതരിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!