മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് സബ് ജില്ലാ കേരള സ്‌കൂള്‍ കലോല്‍സ വത്തിലെ മുഴുവന്‍ വിഭാഗങ്ങളിലെയും അഗ്രിഗേറ്റ് ട്രോഫി നല്‍കി മുസ്ലിം യൂത്ത് ലീഗ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ശ്രദ്ധേയമായി. മണ്ണാര്‍ക്കാട് മണ്ഡലത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ ആയിരുന്ന മുന്‍ എം.എല്‍.എ കല്ലടി മുഹമ്മദ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ഉബൈദ് ചങ്ങലിരി, എം.എ അസീസ് സാഹിബ്, എം.പി ബാപ്പു ഹാജി എന്നിവരുടെ നാമധേയത്തിലുള്ള ട്രോഫികളാണ് സമ്മാനിച്ചത്. എ.ഇ.ഒ അനില്‍കുമാര്‍, ജയശ്രീ ടീച്ചര്‍, മനാഫ് മാസ്റ്റര്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫി ഏറ്റുവാങ്ങി. ജില്ലാ ലീഗ് സെക്രട്ടറി കല്ലടി അബൂബക്കര്‍, ജില്ലാ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍കളത്തില്‍, മുസ്ലിം ലീഗ് നേതാക്കളായ ഹമീദ് കൊമ്പത്ത്, കെ.പി ഉമ്മര്‍, ഷമീര്‍ പഴേരി, മുനീര്‍ താളിയില്‍, ഷാനവാസ് പി, പടുവില്‍മാനു, എ.കെ കുഞ്ഞയമു, സൈനുദ്ധീന്‍ കൈതച്ചിറ, ഷമീര്‍ മണലടി, ഷൗക്കത്ത് വി, ബുഷൈര്‍, കെ.എച്ച് ഫഹദ്, നൗഷാദ് മാസ്റ്റര്‍, നാസര്‍ ഫൈസി, ഫൈസല്‍ ചെള്ളി, അലി മാസ്റ്റര്‍, ഇര്‍ഷാദ്, ഇഖ്ബാല്‍, സാജിദ് സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!