മണ്ണാര്‍ക്കാട്:വേനല്‍ച്ചൂടില്‍ മണ്ണാര്‍ക്കാട് മേഖലയില്‍ തീപ്പിടിത്തം പെരുകുന്നു.ഈ വര്‍ഷം ഇതുവരെ 30 ഓളം തീപ്പിടിത്തങ്ങളാണ് റി പ്പോര്‍ട്ട് ചെയ്തത്.പ്രധാനമായും നഗരത്തോട് ചേര്‍ന്ന ഭാഗത്തെ പുല്‍ ക്കാടുകളിലും വനമേഖലയോടടുത്തുള്ള ഭാഗങ്ങളിലുമാണ് തീപ്പിടി ത്തം.കഴിഞ്ഞ വര്‍ഷം വേനല്‍ക്കാലം കോവിഡിനെ തുടര്‍ന്ന് ലോ ക്ക് ഡൗണിലായതിനാല്‍ തന്നെ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറ വായിരുന്നു.എന്നാല്‍ ഇത്തവണ വേനല്‍ കനത്ത് തുടങ്ങിയതോടെ തീപ്പിടിത്തം വ്യാപിക്കുന്നത് ഫയര്‍ഫോഴ്‌സിനേയും നാട്ടുകാരേയും ഒരുപോലെ ആശങ്കയിലാക്കുകയാണ്.
പ്രതിവര്‍ഷം മണ്ണാര്‍ക്കാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്്‌റ്റേഷനില്‍ 260 ഓളം കോളുകളാണ് വരാറുള്ളത്.ഇതില്‍ പകുതിയലധികവും തീപ്പിടിത്തവുമായി ബന്ധപ്പെട്ടുള്ളതായിരിക്കും.വേനല്‍ സീസണി ല്‍ ഒരു ദിവസം 17 വരെ ഫോണ്‍കോളുകളാണ് വിവിധ ഭാഗങ്ങളില്‍ നിന്നും തീ അണക്കുന്നതിന് സഹായം തേടി എത്താറുള്ളത്. തോട്ട ങ്ങള്‍ കൂടുതലുള്ള പ്രദേശമായതിനാല്‍ തന്നെ അടിക്കാടിന് തീപി ടിക്കുന്നതെല്ലാം പതിവാണ്.തോട്ടങ്ങളിലുണ്ടാകുന്ന തീപ്പിടിത്തങ്ങ ള്‍ ഒഴിവാക്കുന്നതിനായി ഫയര്‍ ബ്രേക്കറുകള്‍ സ്ഥാപിക്കാനും അടി ക്കാടുകള്‍ വെട്ടിത്തെളിക്കാനും ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടു ള്ളതായും ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വരുന്നതായും ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ പിടി ഉമ്മര്‍ പറഞ്ഞു.
ഒരു നഗരസഭയും 18 ഗ്രാമ പഞ്ചായത്തുകളമടങ്ങുന്നതാണ് മണ്ണാര്‍ ക്കാട് ഫയര്‍സ്റ്റേഷന്റെ പ്രവര്‍ത്തന പരിധി.സ്റ്റേഷനിലാകട്ടെ രണ്ട് ഫയര്‍ എഞ്ചിനും ഒരു ക്വിക്ക് റെസ്‌പോണ്‍സ് വാഹനവും ഒരു ജീ പ്പും ആംബുലന്‍സും മാത്രമാണ് ഉള്ളത്.ആവശ്യത്തിന് ഫയര്‍മാന്‍ ഉണ്ടെങ്കിലും മൂന്ന് ഡ്രൈവര്‍മാരുടെ കുറവ് നേരിടുന്നുണ്ട്.ഒപ്പം ഒരു ഫയര്‍ എഞ്ചിന്റേയും.ആകെയുള്ള രണ്ട് ഫയര്‍ എഞ്ചിന്‍ വാഹനം കൊണ്ട് വേണം സ്റ്റേഷന്റെ പരിധിയില്‍ രക്ഷാപ്രവര്‍ത്തനം നട ത്താന്‍.എല്ലാ ഭാഗങ്ങളിലേക്കും ഓടിയത്താന്‍ കാഴിയാത്ത സാഹച ര്യത്തില്‍ പാലക്കാട്,പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനുകളെയാണ് ആശ്രയിക്കാറ്. മലയോര മേഖലയായതിനാല്‍ തന്നെ ഫയര്‍ എഞ്ചി ന്‍ കടന്ന് പോകാന്‍ മാത്രം വീതിയുള്ള റോഡുകളില്ലാത്തിടത്ത് തീ പടരുമ്പോള്‍ രക്ഷാപ്രവര്‍ത്തനം പ്രശ്‌നമാകാറുണ്ട്.ഇത്തരം ഭാഗങ്ങ ളിലെ തീപ്പിടിത്തം സേനയ്ക്ക് വലിയ വെല്ലുവിളി തന്നെയാണ്. വെ ള്ളവും പുകയും ഉപയോഗിച്ച് ചെറു തീപ്പിടിത്തങ്ങള്‍ അണയ്ക്കാന്‍ കഴിയുന്ന വാട്ടര്‍ മിസ്റ്റ് വാഹനം മണ്ണാര്‍ക്കാടിന് ലഭ്യമാക്കിയാല്‍ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും.
അട്ടപ്പാടിയിലേക്കുള്ള സര്‍വ്വീസ് പലപ്പോഴും ബുദ്ധിമുട്ട് സൃഷ്ടിക്കു ന്നുണ്ട്.ചുരം കയറി മണിക്കൂറുകളെടുത്ത് അട്ടപ്പാടിയിലെത്തി രക്ഷാപ്രവര്‍ത്തനം നടത്തി തിരിച്ചിറങ്ങുമ്പോഴേക്കും ഒരു ദിവസ ത്തിന്റെ പകുതിയും കഴിഞ്ഞിട്ടുണ്ടാകും.മഴക്കാലത്ത് അട്ടപ്പാടി യില്‍ ചുരമിടിയുന്നതും മരങ്ങള്‍ റോഡിന് കുറുകെ വീഴുന്നതു ള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ പതിവാണ്.അട്ടപ്പാടി കേന്ദ്രീകരിച്ച് ഫയര്‍ ആന്‍ഡ് റെസ്‌ക്യു സ്റ്റേഷന്‍ അനുവദിക്കണമെന്നത് കാലങ്ങളായു ള്ള ആവശ്യമാണ്.ഇത് സംബന്ധിച്ച് പ്രൊപ്പോസലും നല്‍കിയിട്ടു ണ്ട്.ഇത് സാക്ഷാത്കരിക്കപ്പെട്ടാല്‍ അട്ടപ്പാടിയിലേക്ക് ഫയര്‍ എഞ്ചി ന്‍ എത്താനുള്ള സമയനഷ്ടവും ഒഴിവാക്കാനാകും.ദൂരപരിധി പല പ്പോഴും ഫയര്‍ഫോഴ്‌സ് അംഗങ്ങളുടെ ജോലിഭാരവും വര്‍ധിപ്പിക്കു ന്നുമുണ്ട്.