മണ്ണാര്‍ക്കാട്:മഴ പെയ്യുമ്പോള്‍ പുറത്തിറങ്ങി നിന്നതും,നിന്ന് തിരി യാന്‍ ഇടില്ലാതെ പൊതുജനവും ജീവനക്കാരും ഒരു പോലെ വീര്‍പ്പു മുട്ടിയ മണ്ണാര്‍ക്കാട് ഒന്നാം നമ്പര്‍ വില്ലേജ് ഓഫീസ് കെട്ടിടം ഇനി പഴ യ ചിത്രമാണ്.കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയിലായിരുന്ന കെട്ടി ടത്തില്‍ നിന്നും ശാപമോക്ഷം നേടി ഒന്നാം തരം കെട്ടിടത്തില്‍ പ്രവ ര്‍ത്തിക്കാനൊരുങ്ങുകയാണ് മണ്ണാര്‍ക്കാട് ഒന്നാം നമ്പര്‍ വില്ലേജ് ഓ ഫീസ്.ആശ്വാസത്തില്‍ ജീവനക്കാരും.

താലൂക്കിലെ തന്നെ ഏറ്റവും തിരക്ക് പിടിച്ച വില്ലേജ് ഓഫീസ് ആ ണിത്.പഴയ കെട്ടിടത്തിന് അറുപത് കൊല്ലക്കാലം പഴക്കമുണ്ടാകും. പുതിയ കെട്ടിടം വേണമെന്ന ആവശ്യത്തിനും പഴക്കമുണ്ട്.വില്ലേജ് ഓഫീസര്‍ വിനോദ് ഉള്‍പ്പടെ ഏഴ് ജീവനക്കാരാണ് ഓഫീസിലുള്ളത്. ശോച്യാവ സ്ഥയിലുള്ള കെട്ടിടത്തില്‍ ഭയം കൂടാതെ ജോലി ചെയ്യാ ന്‍ സാധ്യമ ല്ലായിരുന്നു.ഈ ദുരിതപര്‍വ്വങ്ങളെല്ലാം ഇനി ഓര്‍മ്മയുടെ പഴയ ഫയ ലിലാവുകയാണ്.44 ലക്ഷത്തോളം രൂപ ചിലവില്‍ 1400 സ്‌ക്വയര്‍ഫീ റ്റില്‍ ആവശ്യമായ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം നിര്‍മി ച്ചിരിക്കുന്നത്.കഴിഞ്ഞ ജനുവരിയിലാണ് നിര്‍മാണം ആരംഭിച്ചത്. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ വന്നതാണ് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ വൈകിയത്.

മണ്ണാര്‍ക്കാട് ഒന്നാം നമ്പര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 12.3ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈന്‍ വഴി നിര്‍വ്വഹിക്കും.റെവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അധ്യ ക്ഷത വഹിക്കും.ചടങ്ങില്‍ പട്ടയവിതരണവും നടക്കും.വികെ ശ്രീക ണ്ഠന്‍ എംപി,എന്‍ ഷംസുദ്ദീന്‍ എംഎല്‍എ എന്നിവര്‍ മുഖ്യാതി ഥിക ളായിരിക്കും.

സബ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍,ജില്ലാ പഞ്ചായത്ത് അംഗം ഗഫൂര്‍ കോല്‍ക്കളത്തില്‍,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സികെ ഉമ്മുസല്‍മ,നഗരസഭ ചെയര്‍മാന്‍ സി മുഹമ്മദ് ബഷീര്‍,ഗ്രാമ പഞ്ചാ യത്ത് പ്രസിഡന്റുമാരായ സതി രാമരാജന്‍,പിഎസ് രാമചന്ദ്രന്‍, ജസീന അക്കര,വാര്‍ഡ് കൗണ്‍സിലര്‍ അമുദ,വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ കെപി ജയരാജന്‍, പരമശിവന്‍, വി.വി. ഷൗക്ക ത്തലി,ടിഎ സലാം മാസ്റ്റര്‍, എബാലഗോപാലന്‍, സദക്കത്തുള്ള, സ്റ്റാ ലിന്‍ തോമസ്,ജോഷി പള്ളിനീരാക്കല്‍,ഖാലിദ് മണലടി, കെ.സൈ തലവി എന്നിവര്‍ സംബന്ധിക്കും.ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി സ്വാഗതവും താലൂക്ക് തഹസില്‍ദാര്‍ മുഹമ്മദ് റാഫി എന്‍എന്‍ നന്ദിയും പറയും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!