മണ്ണാർക്കാട്: കാലിക്കറ്റ് സർവകലാശാല കമ്പൽസെറി സോഷ്യൽ സർവീസിൻ്റെ ഭാഗമായി നജാത്ത് ആർട്സ് ആൻ്റ് സയൻസ് കോളേജ് ബി.എ ഇംഗ്ലീഷ് വിദ്യാർത്ഥികൾ അട്ടപ്പാടിയിലെ നിർധനർക്ക് ഭക്ഷ്യവിഭവ കിറ്റുകളും പഠനോപകരണങ്ങളും എത്തിച്ചു നൽകി. വിദ്യാർത്ഥികൾക്കിടയിൽ തന്നെ നടത്തിയ ഫണ്ട് സമാഹരണ ത്തിലൂടെ 7 ഭക്ഷണ വിഭവ കിറ്റുകളാണ് നൽകിയത്.കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് മെമ്പർ പി.സി നീതു നിർവ ഹിച്ചു.എച്ച്.ഒ.ഡി ബിന്ദു ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അട്ടപ്പാടിയിലെ സാമൂഹിക പ്രവർത്തകനായ അബൂബക്കർ അഗളി ആശംസകളർപ്പിച്ച് സംസാരിക്കുകയും യാത്രയിലുടനീളം വഴികാ ട്ടുകയും ചെയ്തു. നിർധന കുടുംബങ്ങൾക്ക് ഭക്ഷ്യവിഭവ കിറ്റുകൾ നൽകിയതിന് പുറമെ അഗളി താഴെ ഊരിലെ ഏതാനും വിദ്യാർ ത്ഥികൾക്ക് നോട്ട് ബുക്ക്,പെൻസിൽ, സ്കെയിൽ,റബ്ബർ തുടങ്ങിയവ അടങ്ങിയ പഠനോപകരണങ്ങളും സേവന സംഘം നൽകി .എച്ച്.ഒ. ഡി ബിന്ദുവിൻ്റെ നേതൃത്വത്തിൽ അധ്യാപകരായ രേഖ, തസ്നീമ, പാർവതി,റോഷ്നി,ഷജീർ,സാബിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.15 വിദ്യാർത്ഥികൾ സേവന യാത്രയിൽ പങ്കെടുത്തു.
സേവന പ്രവർത്തനത്തിനായി തങ്ങൾക്കിടയിൽ തന്നെ ഫണ്ട് സമാ ഹരണം നടത്തി സംരംഭം വിജയകരമായി പൂർത്തീകരിച്ച ഇംഗ്ലീഷ് ഡിപ്പാർട്ട്മെൻ്റിലെ വിദ്യാർത്ഥികളെ പ്രിൻസിപ്പൽ പ്രൊഫ.മുഹമ്മദ ലി അഭിനന്ദിച്ചു.അധ്യാപകൻ സാബിർ സ്വാഗതവും പ്രോഗ്രാം സ്റ്റുഡ ൻ്റ് കോഡിനേറ്റർ മുഹ്സിൻ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!