അലനല്ലൂര്‍:അഗ്‌നിരക്ഷാ സേനയില്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതി പുരസ്‌കാരം കൈവരിച്ച് നാടിന്റെ അഭിമാനമായ മണ്ണാര്‍ക്കാട് ഫയര്‍ ആന്റ് റെസ്‌ക്യൂ സ്റ്റേഷനിലെ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.നാസറിന് എം.എസ്.എസ് യൂത്ത് വിങ് ജില്ലാ കമ്മിറ്റിയുടെ സ്‌നേഹാദരം.അലനല്ലൂര്‍ പഞ്ചായത്ത് വൈസ്പ്ര സിഡണ്ട് കെ.ഹംസഉപഹാര സമര്‍പ്പണം നടത്തി.എം.എസ്.എസ് സംസ്ഥാന സമിതി അംഗം ഹമീദ് കൊമ്പത്ത് പൊന്നാടയണിയിച്ചു. യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് കെ.എച്ച്.ഫഹദ് അധ്യക്ഷനാ യി. ജനറല്‍ സെക്രട്ടറി കെ.എ.ഹുസ്‌നി മുബാറക്,ഭാരവാഹികളായ സി.ടി. ഷൗക്കത്തലി,സഫുവാന്‍ നാട്ടുകല്‍,ടി.അന്‍സാര്‍ ബാബു, കെ.അഫ്‌സല്‍ എ്ന്നിവര്‍ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!