കുമരംപുത്തൂര്‍:ഓണറേറിയം തുക ജീവകാരുണ്യ പ്രവര്‍ത്തന ത്തി ന് നല്‍കി ജനപ്രതിനിധിയുടെ മാതൃക.കുമരംപുത്തൂര്‍ ഗ്രാമ പഞ്ചാ യത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സഹദ് അരിയൂരാ ണ് തനിക്ക് ലഭിക്കുന്ന ഓണറേറിയം തുക ജീവകാരുണ്യ പ്രവര്‍ത്ത നങ്ങള്‍ക്കായി മാറ്റി വെക്കുന്നത്.നേരത്തെ യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വഹിച്ചുകൊണ്ടിരിക്കെ അഞ്ചോളം ബൈത്തു റഹ്മ നിര്‍മ്മാണത്തില്‍ സഹദിന്റെതായ മികച്ച പങ്കാളിത്തമുണ്ടാ യിരുന്നു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ തുടക്കം മുതല്‍ ഓവര്‍സിയറായി കുമരംപുത്തൂരില്‍ സേവനം ചെയ്തിരുന്ന സഹദ് തിരഞ്ഞെടുപ്പിന്റെ ഏതാനും മാസം മുമ്പാണ് ജോലിയില്‍ നിന്ന് വിടുതല്‍ വാങ്ങിയത്. വിദ്യാര്‍ഥിയായിരിക്കെ എം.എസ്.എഫിലൂടെയാണ് സഹദ് പൊതുരംഗത്തേക്ക് വരുന്നത്. തുടര്‍ന്ന് യൂത്ത് ലീഗിന്റെ വാര്‍ഡ്, പഞ്ചായത്ത് സ്ഥാനങ്ങള്‍ വഹിച്ച സഹദ് യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗവുമായിട്ടുണ്ട് .നിലവില്‍ പഞ്ചായത്ത് മുസ്‌ലിംലീഗ് ജോയിന്റ് സെക്രട്ടറിയാണ്. പ്രവര്‍ത്തന മികവിന്റെ അംഗീകാരമായി പാര്‍ട്ടി സഹദിന് ക്ഷേമ കാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ സ്ഥാനവും പാര്‍ലിമെന്ററി പാര്‍ ട്ടി ലീഡര്‍ സ്ഥാനവും നല്‍കി.കുമരംപുത്തൂര്‍ അക്ഷയ എന്റര്‍പ്ര ണര്‍ സറഫുന്നീസയാണ് ഭാര്യ.
ആദ്യമായി ലഭിച്ച ഓണറേറിയം തുക പഞ്ചായത്ത് മുസ്‌ലിംലീഗ് പ്രസിഡന്റ് പി. മുഹമ്മദലി അന്‍സാരി, സെക്രട്ടറി കെ.കെ ബഷീര്‍ എന്നിവരുടെ സാനിധ്യത്തില്‍ വാര്‍ഡ് പ്രസിഡന്റ് മൊയ്തീന്‍ എന്ന കുഞ്ഞിപ്പുവിന് കൈമാറി. ഷൗക്കത്ത് കിഴക്കേതില്‍ അധ്യക്ഷത വഹിച്ചു. കെ.ടി ഹംസ, സാദിഖ്, മുന്‍ പഞ്ചായത്തംഗം പുന്നപ്പാടത്ത് വേലായുധന്‍, വാപ്പുട്ടി വാളിയാടി, അമീര്‍ മാമ്പറ്റ, ഷൗക്കത്ത് വാളിയാടി എന്നിവര്‍ സംബന്ധിച്ചു.