അലനല്ലൂര്‍:വി.കെ. ശ്രീകണ്ഠന് എ.പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സിനു അനുവ ദിച്ച 20 ലക്ഷം രൂപയുടെ സ്കൂള്‍ ബസിന്റെ ഉല്‍ഘാടനം നാളെ രാവിലെ 10.30 നു സ്കൂളില്‍ നടക്കും.വി.കെ. ശ്രീകണ്ഠന് എ.പി. ഉദ്ഘാടനം ചെയ്യും. അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുള്ള ത്ത് ലത അധ്യക്ഷത വഹിക്കും.ജില്ലാ പഞ്ചായത്ത് അംഗം എം. മെഹ ര്ബാന് ടീച്ചര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. ഷാനവാസ് മാസ്റ്റര്‍, മണികണ്ഠന് വടശ്ശേരി, അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് വിദ്യാ ഭ്യാസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍ ലൈല ഷാജ ഹാന്‍, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ അക്ബറലി പാറോക്കോട്ട്, സജ്ന സത്താര്‍, പി.ടി.എ. പ്രസിഡന്റ് ഇന്‍ ചാര്‍ജ്ജ് സി. സക്കീര്‍, എസ്.എം.സി. ചെയര്മാന് സി. നാരായണന് കുട്ടി, എം.പി.ടി.എ. പ്രസിഡന്റ് കെ.പി. ഷറീന മുജീബ്, പ്രിന്‍സിപ്പാള്‍ കെ.കെ.രാജ് കുമാര്‍, പ്രധാനാധ്യാപകന് എന്‍. അബ്ദുന്നാസര്‍, ഡെപ്യൂട്ടി ഹെഡ്മാ സ്റ്റര്‍ പി. അബ്ദുള്‍ നാസര്‍, സ്റ്റാഫ് സെക്രട്ടറിമാരായ ടി.കെ. മുഹമ്മദ് ഹനീഫ, ബി. ഹരിദാസ് എന്നിവര്‍ സംബന്ധിക്കും.
