കോട്ടോപ്പാടം:റീബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി കോട്ടോ പ്പാടം പഞ്ചായത്തിലെ അമ്പലപ്പാറ കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ക്കായി ഇരട്ടവാരിയില്‍ വീട് നിര്‍മാണം ആരംഭിച്ചു. ഇന്ന് രാവിലെ ഒറ്റപ്പാലം സബ് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ തറക്കല്ലി ടല്‍ നിര്‍വ്വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന വാര്‍ ഡ് അംഗം നൂറുല്‍ സലാം,പട്ടിക വര്‍ഗ ഓഫീസര്‍ ഗിരിജ,എസ് ടി പ്രമോട്ടര്‍ അപ്പുക്കുട്ടന്‍,ഊരുമൂപ്പന്‍ ചാത്തന്‍,രാജന്‍,മണി എന്നിവര്‍ സംബന്ധിച്ചു.
രണ്ട് വര്‍ഷം മുമ്പ് തിരുവിഴാംകുന്ന് അമ്പലപ്പാറ,കരടിയോട് മേഖല യിലുണ്ടായ ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകരുകയും തകര്‍ച്ചാ ഭീഷ ണി നേരിടുകയും ചെയ്തിരുന്നു.ഉരുള്‍പൊട്ടല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ ആദിവാസികളെ പുനരധിവസിപ്പിക്കുന്നതിനായാ ണ് റീ ബില്‍ഡ് കേരള പദ്ധതിയിലുള്‍പ്പെടുത്തി വീട് നിര്‍മാണത്തി ന് തുടക്കമിട്ടത്.സ്ഥലം വാങ്ങുന്നതിനും വീട് വെക്കുന്നതിനുമായി പത്ത് ലക്ഷം രൂപയാണ് ഓരോ കുടുംബത്തിനും അനുവദിച്ചിട്ടുള്ള ത്.കരടിയോട് കോളനിയിലെ 15 കുടുംബങ്ങള്‍ക്കും അമ്പലപ്പാറ കോളനിയിലെ 40 കുടുംബങ്ങള്‍ക്കുമാണ് വീട് നിര്‍മിക്കുന്നത്. ഇതി ല്‍ കരടിയോട് കോളനിയിലെ 13 കുടുംബങ്ങള്‍ക്കുള്ള വീട് നിര്‍മാ ണം അന്തിമഘട്ടത്തിലാണ്.രണ്ട് കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്ന തിനുള്ള നടപടികളും നടന്ന് വരികയാണ്.അമ്പലപ്പാറ കോളനിയി ലെ 35 കുടുംബങ്ങള്‍ക്കാണ് ഇരട്ടവാരിയില്‍ വീട് നിര്‍മാണം ആരം ഭിച്ചത്.മറ്റ് അഞ്ച് കുടുംബങ്ങള്‍ക്ക് സ്ഥലം കണ്ടെത്തിയിട്ടുണ്ടെങ്കി ലും രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി വീട് നിര്‍മാണം വൈകാതെ ആരംഭിക്കാനാണ് നീക്കം. കുടിവെള്ളം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങളും ഉറപ്പ് വരുത്തുമെന്നും അധികൃതര്‍ അറിയിച്ചു.
2018ലെ ഉരുള്‍പൊട്ടലില്‍ കരടിയോട് കോളനിയില്‍ മൂന്ന് പേര്‍ മരി ച്ചിരുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ ഉരുള്‍പൊട്ടല്‍ ഉള്‍പ്പടെയുള്ള പ്രകൃ തി ദുരന്തങ്ങള്‍ക്ക് ശേഷം ജിയോളജി വകുപ്പ് നടത്തിയ പരിശോധന യില്‍ കരടിയോട്,അമ്പലപ്പാറ ആദിവാസി കോളനികള്‍ വാസയോ ഗ്യമല്ലെന്ന് കണ്ടെത്തിയിരുന്നു.കോളനികളില്‍ താമസിക്കുന്നവരെ മാറ്റി പാര്‍പ്പിക്കണമെന്ന് ജിയോളജി വകുപ്പും മുന്നറിയിപ്പ് നല്‍കി യിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെ പ്രകൃതിദുരന്ത ഭീഷണി നേരിടുന്ന കരടിയോട്,അമ്പലപ്പാറ ആദി വാസി കോളനികളിലുള്ളവര്‍ക്കായി പുനരധിവാസ പ്രവര്‍ത്തനങ്ങ ള്‍ ആരംഭിച്ചത്.വീടുകളുടെ നിര്‍മാണം മെയ് മാസത്തോടെ പൂര്‍ത്തീകരിക്കാനാണ് അധികൃതരുടെ നീക്കം.