കേരളത്തിലെ കാലാവസ്ഥയില്‍ സമൃദ്ധമായി വളരുന്ന ഫലവൃക്ഷമാണ് ചാമ്പ. കേരളത്തില്‍ ഒട്ടേറെ വീടുകളില്‍ ചാമ്പയ്‌ക്ക ഉണ്ട്. അവധിക്കാലമാഘോഷിക്കുമ്പോഴും സ്കൂള്‍ ജീവിതകാലത്തും ചാമ്പയ്ക്ക് കുട്ടികള്‍ക്ക് ഹരവും ആവേശവും കൌതുകവുമാണ്. മധുരവും പുളിയും ഇടകലര്‍ന്ന ചാമ്പയ്ക്ക വിറ്റാമിന്‍ സിയുടെ കലവറയായാണ്
കൃഷിരീതി
എല്ലാ സീസണിലും കായ്ഫലം തരുന്ന വിളയാണ്. കുരു മുളപ്പിച്ചും കൊമ്പ് കുത്തിയും ചാമ്പക്ക നടാം. 20 വര്‍ഷത്തോളം വിളവ് തരും. കാര്യമായ പരിചരണം ആവശ്യമില്ലാത്ത വിളയാണ് ചാമ്പക്ക. ചാമ്പക്കയുടെ അകത്തുള്ള കായ് ആണ് നടീല്‍ വസ്തുവായി ഉപയോഗിക്കുന്നത്. പഴുത്ത പാകമായ ചാമ്പക്കയുടെ ഉള്ളിലുള്ള വിത്താണ് വേണ്ടത്. മൂന്ന് മാസത്തിന് ശേഷം പറിച്ച് മാറ്റി നടാവുന്നതാണ്. നഴ്‌സറികളില്‍ നിന്ന് വിത്ത് വാങ്ങിയാല്‍ നിലമൊരുക്കണം. നല്ല സൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്താല്‍ നല്ല കായ്ഫലം കിട്ടും
ഒരടി നീളവും വീതിയും ആഴവുമുള്ള കുഴികള്‍ വേണം തെരഞ്ഞെടുക്കാന്‍. വേപ്പിന്‍ പിണ്ണാക്കും എല്ലുപൊടിയും മേല്‍മണ്ണുമായി യോജിപ്പിച്ച് കുഴി നിറച്ച് തൈകള്‍ നടണം. നട്ട് ഒരു മാസത്തേക്ക് നനച്ചു കൊടുക്കണം. മെയ് , ജൂണില്‍ പറിച്ചു നടാം. വേനല്‍ക്കാലത്ത് ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം. പൂവിട്ട് കഴിഞ്ഞാല്‍ നനച്ചു കൊടുത്താല്‍ കായ്ഫലം ലഭിക്കുകയും കായകള്‍ക്ക് വലിപ്പം വെക്കുകയും ചെയ്യും. ചാമ്പക്കയുടെ പൂവ് പിടിച്ചു കിട്ടാന്‍ ചെറുതായി പുക നല്‍കുന്നത് നല്ലതാണ്.