അഗളി: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷന്‍ യുവജന വിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ അട്ടപ്പാടിയിലെ ഗോത്ര വിഭാഗത്തില്‍പ്പെട്ട യുവതി,യുവാക്കള്‍ക്കായി കഥ,കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു.കഥ,കവിത രചനകള്‍ക്ക് വിഷയ ങ്ങള്‍ ഉണ്ടെങ്കിലും മൗലികമായിരിക്കണം.കഥ 3000 വാക്കുകളും കവിത വരികള്‍ 36 ഉം കവിയാന്‍ പാടില്ല.15നും 45നും മധ്യേ പ്രായ മുള്ളവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം.രചനകള്‍ അസി.പ്രൊജക്ട് ഓഫീസര്‍ കുടുംബശ്രീ മിഷന്‍ അട്ടപ്പാടി,കില ക്യാമ്പസ്,അഗളി പാലക്കാട് എന്ന വിലാസത്തിലോ,പഞ്ചായത്ത് സമിതി കോ ഓര്‍ ഡിനേറ്റര്‍മാര്‍ക്കോ,നേരിട്ടോ നല്‍കാം.അവസാന തിയതി മെയ് 15.ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്കും അഞ്ച് പേര്‍ക്ക് പ്രോത്സാ ഹന സമ്മാനവും നല്‍കും.മികച്ച 20 പ്രതിഭകള്‍ക്ക് രണ്ട് ദിവസത്തെ സാഹിത്യ ക്യാമ്പും സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.