ഓണക്കാലത്ത് നഗരത്തിൽ കിട്ടുന്ന പാലെല്ലാം സുരക്ഷിതമാണോ? ഉത്തരമറിയാനുള്ള ആകാംക്ഷയുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച ആറു
ഉത്‌പാദകരുടെ പാലാണ് ക്ഷീര വികസന വകുപ്പിന്റെ ലാബിൽ മാതൃഭൂമി എത്തിച്ചത്. പരിശോധനയ്ക്ക് ശേഷം ആറിനത്തിനും ക്ഷീര വികസന വകുപ്പ് ക്ലീൻ ചിറ്റ് നൽകി.
എല്ലാ മാസവും പാലിന്റെ ഗുണനിലവാരം പരിശോധിക്കാറുണ്ടെന്ന് ഗുണനിലവാര പരിശോധനാ ലാബിലെ ക്വാളിറ്റി കൺട്രോൾ ഓഫീസർ എൻ.വീണ പറയുന്നു..