രാസവളങ്ങളുടെ അമിത ഉപയോഗം മണ്ണിന്റെ ഘടന തന്നെ മാറ്റി മറിച്ചിരിക്കുന്നു. കര്‍ഷകന്‍ വളം തിരഞ്ഞെടുക്കുമ്പോള്‍ അത് മണ്ണിനെ ഹനിക്കുന്നതാകരുത്. ജനനവും വളര്‍ച്ചയും പക്വതയാര്‍ജിക്കലുമുള്ള ഒരു ജൈവ ആവാസ വ്യവസ്ഥയാണ് മണ്ണ്. നാല്‍പ്പതില്‍ പരം മൂലകങ്ങള്‍ ചെടിയുടെ വളര്‍ച്ചക്കത്യാവശ്യമാണ്. ഇതില്‍ 14 എണ്ണം കൂടിയ അളവില്‍ ചെടികള്‍ക്ക് വേണം. മണ്ണിന്റെ ഫലപൂഷ്ടി നിലനിര്‍ത്തുന്നതില്‍ ഏറെ പ്രാധാന്യം pH ന് ഉണ്ട്. NPK കേന്ദ്രീകൃതമായ രാസവള പ്രയോഗം മണ്ണിന്റെ pH കുറയ്ക്കും. ഇത് രോഗങ്ങള്‍ക്കും കീടബാധക്കും കാരണമാകും. ജലാംശം സ്വാംശീകരിച്ചു നിര്‍ത്താന്‍ കാര്‍ബണ്‍ ഉണ്ടായിരിക്കണം. ഇന്ന് നമ്മുടെ മണ്ണിന്റെ കാര്‍ബണ്‍ സമ്പത്ത് കുറഞ്ഞു വരികയാണ്. അന്തരീക്ഷോഷ്മാവ് കൂടുന്നതും മണ്ണിലെ കാര്‍ബണിന്റെ അളവ് കുറയുന്നതിനാലാണ്. മണ്ണിലെ കാല്‍സ്യവും ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ചെടികളുടെ കോശഭിത്തിക്ക് ദൃഢത നല്‍കുന്നത് കാല്‍സ്യം ആണ്. മണ്ണിന്റെ pH ക്രമീകരിക്കുന്നതും മണ്ണിലെ കാല്‍സ്യം തന്നെയാണ്. ചെടികളുടെ ഇലകളിലും മറ്റും മിനുസമായ നേര്‍ത്ത ഒരു ആവരണം ഉണ്ട്. ഇത് ഇലകളില്‍ നിന്നും പോഷകങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കും. ഇലകളെ സംരക്ഷിക്കുന്ന ഈ ആവരണം ഉണ്ടാകണമെങ്കില്‍ മണ്ണില്‍ കൊഴുപ്പ് ഉണ്ടാകണം. ചെടികള്‍ നന്നായി പുഷ്പിക്കണമെങ്കില്‍ ഉത്പാദനം വര്‍ദ്ധിക്കണമെങ്കില്‍ മണ്ണില്‍ പ്രോട്ടീന്‍ വേണം. മാംസാവശിഷ്ടങ്ങള്‍ മണ്ണില്‍ വിഘടിച്ചു ചേരുമ്പോള്‍ മണ്ണില്‍ പ്രോട്ടീന്റെ അളവ് വര്‍ദ്ധിക്കും. യൂറിയയും മഗ്‌നീഷ്യവും ചെടികളുടെ വളര്‍ച്ചക്ക് അത്യാവശ്യമാണ്. മഗ്‌നീഷ്യം കുറഞ്ഞാല്‍ ഇലകള്‍ മഞ്ഞളിച്ചു പോകും. കേരളത്തിലെ മണ്ണില്‍ മഗ്‌നീഷ്യം പൊതുവെ കുറവായാണ് കണ്ടിരിക്കുന്നത്.