അട്ടപ്പാടി: മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട അട്ടപ്പാടി മഞ്ചക്കണ്ടി പ്രദേശം സിപിഐ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു, സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പി പ്രസാദ്, പാലക്കാട് ജില്ലാ സെക്രട്ടറി കെ. പി സുരേഷ് രാജ്, എംഎല്‍എമാരായ ഇ. കെ വിജയന്‍, മുഹമ്മദ് മൊഹ്‌സിന്‍ എന്നിവരാണ് സംഘത്തിലുണ്ടായി രുന്നത്.സിപിഐ പ്രതിനിധി സംഘം പ്രദേശവാസികളേ നേരിട്ട് കണ്ട് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് സംഭവത്തിന്റെ യഥാര്‍ഥ വസ്തുത മനസ്സിലാക്കി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു റിപ്പോര്‍ട്ട് നല്‍കും.ഏറ്റുമുട്ടല്‍ എന്ന പേരുപറഞ്ഞ് മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലുവായിരുന്നുവെന്നതാണ് ബോധ്യപ്പെട്ടതെന്ന് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി അഡ്വ. കെ പ്രകാശ് ബാബു പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!