മണ്ണാര്‍ക്കാട് : കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഫൈനല്‍ ഡ്രാഫ്റ്റില്‍ പാലക്കാട് ജില്ലയിലെ ജനവാസ മേഖലകളും കൃഷിയിടങ്ങളും ഉള്‍പ്പെട്ട 13 വില്ലേജുകള്‍ ഇ.എസ്.എ വില്ലേജുകളാക്കിയ നടപടി പിന്‍വലിക്കണമെന്ന് മണ്ണാ ര്‍ക്കാട് മേഖലാ കര്‍ഷക സംരക്ഷണ സമിതി സംസ്ഥാന സര്‍ക്കാ റിനോട് ആവശ്യപ്പെട്ടു.
ഇ.എസ്.എ ഫൈനല്‍ ഡ്രാഫ്റ്റില്‍ ഉള്‍പ്പെട്ട സ്ഥലങ്ങള്‍ ഭൂമിയില്‍ അടയാളപ്പെടുത്തി അത് പ്രസിദ്ധപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. പ്രകൃതിയെ സംരക്ഷിക്കുന്ന സാധാരണക്കാരായ കര്‍ഷകരുടെ ഉപജീവന മാര്‍ഗ്ഗങ്ങള്‍ തടസ്സപ്പെടുത്തുന്ന നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് അനീതിയും ക്രൂരതയുമാണ്. മണ്ണാര്‍ക്കാ ട് താലൂക്കിലെ ഏഴ് ഇ.എസ്.എ വില്ലേജുകളിലെ കൃഷിഭൂമികളും ജനവാസമേഖലകളും ഉള്‍പ്പെടുത്തി പുതിയ വില്ലേജുകള്‍ രൂപീകരി ച്ച് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷകരെ സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പാലക്കാട് രൂപതാ മെത്രാന്‍ മാര്‍ ജേക്കബ് മനത്തോടത്ത് വീഡിയോ കോണ്‍ഫറന്‍സിലൂടെ മണ്ണാര്‍ക്കാട് മേഖലാ കര്‍ഷക സംരക്ഷണ സമിതി യോഗം ഉദ്ഘാടനം ചെയ്തു. മണ്ണാര്‍ക്കാട് ഫൊറോന വികാരി റവ. ഡോ. ജോര്‍ജ്ജ് തുരുത്തിപ്പള്ളി അധ്യക്ഷത വഹിച്ചു. മണ്ണാര്‍ ക്കാട് മേഖലാ ഭാരവാഹികളായി പ്രസിഡന്റ് ജോണി കൈതമറ്റം, സെക്രട്ടറി ജോസഫ് സ്രാമ്പിക്കല്‍, ട്രഷറര്‍ ബിജു മലയില്‍, വൈസ് പ്രസിഡന്റ് അബൂബക്കര്‍ വാരിയങ്ങാട്ടില്‍, ജോയിന്റ് സെക്രട്ടറി ദേവരാജ് എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കമ്മറ്റി അംഗങ്ങള്‍ ടി.കെ ഫൈസല്‍, സജി തോമസ്, ടി.കെ മുഹമ്മദ്, അഗസ്റ്റിന്‍, മാത്യൂ കല്ലു വേലില്‍. ഫാ. ടോജി ചെല്ലംകോട്ട്, ഫാ. ജോസഫ് കളപ്പുരയ്ക്ക ല്‍, ഫാ. ക്രിസ് കോയിക്കാട്ടില്‍, അജോ വട്ടുകുന്നേല്‍ എന്നിവര്‍ പങ്കെടു ത്തു.