മണ്ണാര്‍ക്കാട്:നഗരസഭയിലെ വടക്കേക്കര വാര്‍ഡില്‍ ഒപ്പിടാതെ പത്രിക നല്കിയതുമൂലം സ്ഥാനാര്‍ത്ഥിത്വം നഷ്ടമായ സതീശന് താഴത്തേതില്‍,ശിവദാസന്‍ (കണ്ണന്),കോട്ടോപ്പാടം പഞ്ചായത്തിലെ നാലകത്ത് അബൂബക്കര്‍,തെങ്കര പഞ്ചായത്തിലെ പൊതിയില്‍ മുഹമ്മദ് ഹനീഫ (വാപ്പുട്ടി),കുമരംപുത്തൂര്‍ പഞ്ചായത്തിലെ ആലീസ് ജോസഫ് എന്നിവരെ ആറു വര്‍ഷത്തേക്ക് കോ ണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡി.സി.സി പ്രസിഡന്റ് വി.കെ.ശ്രീകണ്ഠന് അറിയിച്ചു.തദ്ദേശ തിരഞ്ഞെടുപ്പില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ വിമതരായി മത്സരി ക്കുകയും അവരെ സഹായിക്കുകയും ചെയ്യുന്നതായി ലഭിച്ച പരാതിയിലാണ് അച്ചടക്ക നടപടി.