മണ്ണാര്‍ക്കാട്:തെരഞ്ഞെടുപ്പ് കാലത്തെ പതിവ് കാഴ്ചകളും സംഭവ ങ്ങളും പ്രമേയമാക്കി ഹ്രസ്വചിത്രം പുറത്തിറക്കി കുമരംപുത്തൂ രിലെ കലാകാരന്‍മാരുടെ കൂട്ടായ്മ.വിലയേറിയ ഒരു വോട്ട് എന്ന പേരില്‍ ആക്ഷേപ ഹാസ്യരീതിയിലാണ് ചിത്രം തയ്യാറാക്കിയിരി ക്കുന്നത്.35 പേരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.
സിബിന്‍ ഹരിദാസിന്റെ രചനയില്‍ ശരത് ബാബുതച്ചമ്പാറയാണ് ഹ്രസ്വചിത്രം സംവിധാനം ചെയ്തത്.മുരളി മങ്കര, റഷീദ് കുമരം പുത്തൂര്‍, രവീന്ദ്രന്‍, രമേഷ്, രമേഷ് മങ്കര, ദാസന്‍ തെങ്കര, ലിസി ദാസ്, കുമാരന്‍ കുമരംപുത്തൂര്‍, നജ്മ, സെബാസ്റ്റ്യന്‍, ബാബു, എന്‍.വി നീലാംബരന്‍, ഷമീര്‍, സിദ്ദീഖ്, ശരണ്യ പണിക്കര്‍, മാസ്റ്റര്‍ ആകര്‍ഷ്, ചന്ദ്രശേഖരന്‍, സലീല, കെ.എസ് സലിം, രമേഷ്, നിസാം വഴങ്ങല്ലി തുടങ്ങിയവരാണ് അഭിനേതാക്കള്‍.അജയന്‍ ദൃശ്യകല ക്യാമറയും ഷബീര്‍ കോട്ടപ്പുറം എഡിറ്റിങും നിര്‍വ്വഹിച്ചിരിക്കുന്നു. 24 ഫ്രെയിം സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
സിനിമയുടെ പ്രകാശനം രോഗാവസ്ഥയിലായ കലാകാരന്‍ ബാബു വിന്റെ ധനസഹായം നല്‍കിക്കൊണ്ട് നടത്തി. കവി മധു അലന ല്ലൂര്‍, മുത്തുമാഷ്, മണികണ്ഠന്‍, അബ്ദുള്‍ നാസര്‍, ഉണ്ണികൃഷണ്ന്‍ എന്നിവരും അണിയറ പ്രവര്‍ത്തകരായ ശരത് ബാബു തച്ചമ്പാറ, സിബിന്‍ ഹരിദാസ്, മുരളി മങ്കര, റഷീദ് കുമരംപുത്തൂര്‍, രമേഷ് മങ്കര, അജയന്‍ ദൃശ്യകല, കുമാരന്‍ കുമരംപുത്തുര്‍, ശരണ്യ പണി ക്കര്‍, ബാലമുരളി, സെബാസ്റ്റ്യന്‍, നിസാം വഴങ്ങല്ലി, സുദേവന്‍, ഇ.എം അഷറഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.