മണ്ണാര്‍ക്കാട് :നമ്പിയംകുന്നില്‍ മുസ്ലിം ലീഗില്‍ നിന്നും രാജിവെച്ച് സിപിഎമ്മില്‍ ചേര്‍ന്നവര്‍ക്ക് സ്വീകരണം നല്‍കി.നഗരസഭ 29-ാം വാര്‍ഡ് മുസ്ലിം ലീഗ് സെക്രട്ടറി പാറക്കല്‍ മുഹമ്മദാലിയും യൂത്ത് ലീഗ് പ്രവര്‍ത്തകരുമാണ് സിപിഎമ്മില്‍ ചേര്‍ന്നത്.കഴിഞ്ഞ നഗര സഭ ഭരണസമിതിയിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ ന്ന് ചില തത്പരകക്ഷികള്‍ക്ക് വേണ്ടി നമ്പിയംകുന്നിലെ മുന്‍ കൗ ണ്‍സിലര്‍ നടത്തിയ സ്ഥാനാര്‍ത്ഥി നിര്‍ണയമാണ് രാജിക്ക് കാരണ മായി ചൂണ്ടിക്കാട്ടുന്നത്.

സ്വീകരണ യോഗവും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടന വും പികെ ശശി എംഎല്‍എ നിര്‍വ്വഹിച്ചു.സിപിഎം മണ്ണാര്‍ക്കാട് ലോക്കല്‍ സെക്രട്ടറി കെ.പി ജയരാജ്,എന്‍സിപി േ്രടഡ് യൂണിയന്‍ ജില്ലാ കമ്മറ്റി അംഗം പി സി ഹൈദര്‍ അലി,ഷാജഹാന്‍ കാഞ്ഞിരമു റ്റം,സുനില്‍ കുമാര്‍,ടി.പി സാദിഖ്,എന്‍ വി യൂനുസ് ,വി പി സുബൈ ര്‍, ഇരുപത്തിയൊമ്പതാം വാര്‍ഡ് സ്ഥാനാര്‍ഥി റംല ആറുപുഴ, ഒന്നാം വാര്‍ഡ് സ്ഥാനാര്‍ഥി സുനൈറ ടീച്ചര്‍ ഇ കെ നൗഷാദ് ,സി സുഹൈ ബ്,എന്‍.വി സ്വാലിഹ് തുടങ്ങിയവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!