മണ്ണാര്‍ക്കാട്:നഗരസഭ ഉഭയമാര്‍ഗത്തില്‍ കുടിവെള്ളം മുടങ്ങിയ തിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ വാട്ടര്‍അതോറിറ്റി ഓഫീ സിലെത്തി പ്രതിഷേധിച്ചു.ഒമ്പത് ദിവസമായി പ്രദേശത്ത് കുടിവെ ള്ളം ലഭിക്കുന്നില്ലെന്നും കരാറുകാരന്‍ രാഷ്ട്രീയം കളിക്കുകയാ ണെന്നും സിപിഎം പ്രവര്‍ത്തകര്‍ ആരോപിച്ചു.പരിഹാരം കാണാ തെ പിന്‍മാറില്ലെന്നും ഇവര്‍ വ്യക്തമാക്കി.തുടര്‍ന്ന് നാളെ രാവിലെ 11 മണിയോടെ വെള്ളം എത്തിക്കാമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ച തോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.മുന്‍ കൗണ്‍സിലര്‍ സുജാത,റഷീദ് ബാബു,ഹക്കീം മണ്ണാര്‍ക്കാട്, ഹസന്‍കോയ, കെ.പി. അഷ്‌റഫ്,ഹമീദ് എന്നിവര്‍ പങ്കെടുത്തു.
