പാലക്കാട്:ജില്ലയില്‍ ഡിസംബര്‍ 10ന് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളില്‍ താമസിക്കുന്നവര്‍ക്ക് മൂന്ന് സ്ഥാനാര്‍ഥികളെയും നഗരസഭാ പരിധി യില്‍ താമസിക്കുന്നവര്‍ക്ക് ഒരു സ്ഥാനാര്‍ഥിയെയും തിരഞ്ഞെടു ക്കാം.ഗ്രാമപഞ്ചായത്ത് പരിധിയില്‍ താമസിക്കുന്നവര്‍ക്ക് ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിട ങ്ങളിലേക്കാണ് വോട്ട് ചെയ്യേണ്ടത്. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായ ത്തുകള്‍ക്കായി പ്രത്യേകം ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും സജ്ജീകരിക്കും. മൂന്ന് മെഷീനുകളില്‍ ആയി ഒരേസമയം മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് നല്‍കാം. നഗരസഭാ പരിധിയില്‍ നഗരസ ഭയിലേക്ക് ഉള്ള ഒരു സ്ഥാനാര്‍ത്ഥിക്ക് മാത്രമാണ് വോട്ട് ചെയ്യേണ്ടത്.
തദ്ദേശതിരഞ്ഞെടുപ്പ് : സ്ഥാനാര്‍ത്ഥികള്‍ക്ക് ചെലവഴിക്കാവുന്നതും കെട്ടിവെയ്ക്കേണ്ടതുമായ തുകകള്‍
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചെലവുകള്‍ക്ക് ഗ്രാമപഞ്ചായ ത്തുകളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് 25,000 രൂപയും ബ്ലോക്ക് പഞ്ചാ യത്ത്, മുനിസിപ്പാലിറ്റികളില്‍ 75,000 രൂപയും ജില്ലാ പഞ്ചായത്ത് കോര്‍പ്പറേഷനുകളില്‍ 1,50,000 രൂപയുമാണ് പരമാവധി ചെലവഴി ക്കാവുന്നത്.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ ഗ്രാമ പഞ്ചായത്തിലെ സ്ഥാനാര്‍ത്ഥികള്‍ 1000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, മുനിസി പ്പാലിറ്റികളിലേത് 2000 രൂപയും ജില്ലാ പഞ്ചായത്ത് , കോര്‍പ്പറേഷ നുകളിലേയ്ക്ക് 3000 രൂപയുമാണ് നിക്ഷേപമായി കെട്ടിവയ്ക്കേ ണ്ടത്. പട്ടികജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിലുള്ളവര്‍ക്ക് പകുതി തുക മാത്രം നിക്ഷേപമായി നല്‍കിയാല്‍ മതി.