അലനല്ലൂര്‍:വീടുകളില്‍ നിന്നും ശേഖരിക്കുന്ന ഖരമാലിന്യങ്ങള്‍ പാതയോരത്ത് കൂട്ടിവെക്കാതെ സംസ്‌കരിക്കുന്നതിനായി കൊണ്ട് പോകും വരെ സൂക്ഷിച്ച് വെക്കാന്‍ മുണ്ടക്കുന്ന് വാര്‍ഡില്‍ ഇടമായി. എംസിഎഫ് അഥവാ മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി മണ്ഡപ ക്കുന്നിലും കുളക്കണ്ടത്തിലുമാണ് ഒരുങ്ങിയത്.മുണ്ടക്കുന്ന് റേഷന്‍ കട,സ്‌കൂള്‍,മുട്ടിക്കാഞ്ഞിരം ബസ് സ്റ്റോപ്പ് എന്നിവടങ്ങളില്‍ കൂടി എംസിഎഫ് ഒരുക്കുമെന്ന് വാര്‍ഡ് മെമ്പര്‍ സി മുഹമ്മദാലി പറ ഞ്ഞു.തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയാണ് ഇവ നിര്‍മിക്കു ന്നത്.ഹരിത കര്‍മ്മ സേന അംഗങ്ങള്‍ വീടുകളില്‍ നിന്നും ശേഖരി ക്കുന്ന പ്ലാസ്റ്റിക്ക്,കുപ്പി,ഗ്ലാസ്,ചെരുപ്പ് എന്നിങ്ങനെയുള്ള ഖരമാലിന്യ ങ്ങള്‍ എംസിഎഫുകളിലാണ് സൂക്ഷിക്കുക.ഇത്തരം കേന്ദ്രങ്ങളില്‍ നിന്നുള്ള ഖരമാലിന്യങ്ങള്‍ ക്ലീന്‍ കേരളയാണ് സംസ്‌കരിക്കുന്ന തിനായി കൊണ്ട് പോവുക.
സമ്പൂര്‍ണ പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയായ ഗ്രാമപ്രഭ യിലുള്‍പ്പെടുത്തി വാര്‍ഡുകള്‍ തോറും അഞ്ച് വീതം കളക്ഷന്‍ സെ ന്ററുകള്‍ നിര്‍മിക്കാനാണ് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ പദ്ധ തി.ഇതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം മൂന്ന് തവണ സമ്പൂര്‍ണ ശുചിത്വ വാര്‍ഡായി തെരഞ്ഞെടുക്കപ്പെട്ട മുണ്ടക്കുന്ന് വാര്‍ഡില്‍ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഷീദ് ആലായന്‍ നിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ സി മുഹമ്മദാലി അധ്യ ക്ഷനായി.പഞ്ചായത്ത് അംഗം പി മുസ്തഫ,കുടുംബശ്രീ ജില്ലാ പ്രോ ഗ്രാം ഓഫീസര്‍ കെ സിദ്ദീഖ്,ശുചിത്വമിഷന്‍ ആര്‍പിമാരായ ഇ സൂര്യനാരായണന്‍,കെ.ജഗദാനന്ദന്‍, വി.ഇ.ഒ വി.ഗോപാലകൃഷ്ണന്‍, പഞ്ചായത്ത്‌തൊഴിലുറപ്പ് ഓവര്‍സിയര്‍ എന്‍.രാജേഷ്, ഹരിത കര്‍മസേനാഗങ്ങളായടി.ഗീത, എന്‍.ഹാജറ, പി. കര്‍ത്താനി പി.ബിന്ദുഎന്നിവര്‍ സംസാരിച്ചു